നന്ദി തിരുവനന്തപുരം; കേരളത്തിന് എൽ.ഡി.എഫിനേയും യു.ഡി.എഫിനേയും മടുത്തു -നരേന്ദ്ര മോദി
text_fieldsനരേന്ദ്ര മോദി
ന്യൂഡൽഹി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച ബി.ജെ.പി നേതൃത്വത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലെ പോസ്റ്റിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം ബി.ജെ.പി രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവാണെന്ന് മോദി പറഞ്ഞു.
ജനങ്ങളുടെ വികസനാഭിലാഷങ്ങളെ ബി.ജെ.പിക്ക് മാത്രമേ യാഥാർഥ്യമാക്കാനാവു. നഗരത്തിന്റെ വികസനത്തിന് വേണ്ടി ബി.ജെ.പി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു എക്സ് പോസ്റ്റിൽ കേരളത്തിൽ ബി.ജെ.പിക്കും എൻ.ഡി.എക്കും വോട്ട് ചെയ്തവർക്ക് നന്ദി അറിയിക്കുകയാണെന്നും മോദി കുറിച്ചു. വികസിത കേരളം യാഥാർഥ്യമാക്കുന്നതിന് എൻ.ഡി.എ മാത്രമാണ് ഒരു പോംവഴിയെന്നും മോദി എക്സിൽ കുറിച്ചു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനൊപ്പം പാലക്കാട് നഗരസഭയിലും വിജയിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. 26 പഞ്ചായത്തുകളിൽ ലീഡ് നേടാനും ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി അമ്പതിലേറെ സീറ്റുകളിൽ വിജയിക്കുന്ന സാഹചര്യവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

