പി.ടി.എ പ്രീപ്രൈമറി സ്കൂൾ; അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സർക്കാർ സ്കൂളുകളോട് ചേർന്ന് പി.ടി.എ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം 27,500ഉം ആയമാരുടേത് 22,500ഉം രൂപയാക്കി വർധിപ്പിക്കണമെന്ന് ഹൈകോടതി. വർധന മാർച്ചിൽ നടപ്പാക്കി ഏപ്രിൽ മുതൽ വിതരണം ചെയ്യണമെന്നും ഓൾ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരും നൽകിയ ഹരജികളിൽ ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഉത്തരവിട്ടു. 2012 ആഗസ്റ്റ് ഒന്നിലെ ഹൈകോടതി നിർദേശമനുസരിച്ച് സർക്കാർ എത്രയുംവേഗം ഇവരുടെ സേവന വ്യവസ്ഥകളുണ്ടാക്കി 2012 ആഗസ്റ്റ് മുതലുള്ള നിരക്കിൽ കുടിശ്ശിക കണക്കാക്കി ആറുമാസത്തിനകം നൽകണമെന്നും കോടതി നിർദേശിച്ചു.
സേവന വ്യവസ്ഥകൾക്ക് രൂപംനൽകണമെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് സർക്കാർ നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിൽ സേവന വ്യവസ്ഥ നടപ്പാക്കണമെന്നും വേതനം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
2012ൽ അധ്യാപകർക്കും ആയമാർക്കും 5000ഉം 3500ഉം രൂപ വീതമാണ് കോടതി നിശ്ചയിച്ചത്. പിന്നീട് സർക്കാർ ഈ തുക പലപ്പോഴായി വർധിപ്പിച്ച് ഇപ്പോൾ 12,500ഉം 7500ഉം ആക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.