
പ്രണയം നടിച്ച് സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചു; സുംബാ പരിശീലകെൻറ കൂടുതൽ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം
text_fieldsതിരുവനന്തപുരം: സുംബാ പരിശീലനത്തിനെത്തിയിരുന്ന സ്ത്രീകളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ച പരിശീലകെൻറ കൂടുതൽ തട്ടിപ്പുകളെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാൾ ഭീഷണിപ്പെടുത്തി പല സ്ത്രീകളില്‍നിന്നും പണം വാങ്ങിയിരുന്നതായും നഗ്നചിത്രങ്ങൾ പലര്‍ക്കും കൈമാറിയിരുന്നതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം.
നിരന്തരമായി ഇയാളെ നിരീക്ഷിച്ചശേഷം കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ പരിശീലകൻ തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവിനെ അറസ്റ്റ് ചെയ്തത്. സുംബാ പരിശീലനത്തിെൻറ മറവില്‍ തട്ടിപ്പും ചൂഷണവും നടത്തിയെന്ന പരാതികയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൃഷിവകുപ്പില്‍ ജോലിക്കാരനാണെങ്കിലും തലസ്ഥാന നഗരത്തിെൻറ വിവിധയിടങ്ങളില്‍ സുംബാ പരിശീലന സ്ഥാപനങ്ങള്‍ ഇയാൾ നടത്തിയിരുന്നു. അവിടെയെത്തിയിരുന്ന സ്ത്രീകളിൽ പലരെയും പ്രണയം നടിച്ച് ചതിയിൽപെടുത്തുകയായിരുന്നുവെന്ന് സൈബര്‍ പൊലീസിെൻറ അന്വേഷണത്തില്‍ കണ്ടെത്തി.
ഒരു പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഒട്ടേറെപ്പേരെ സമാനരീതിയില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന കണ്ടെത്തലിലേക്കെത്തിയത്. അന്വേഷണത്തിൽ പലരും ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. എന്നാൽ, പലരും രേഖാമൂലം പരാതി നൽകാൻ തയാറായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വളരെ തന്ത്രപരമായ നീക്കമാണെത്ര ഇയാൾ നടത്തിയിരുന്നത്. പിന്നീട് ആ ബന്ധം ഉപേക്ഷിക്കുന്നതാണ് രീതിയെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. നഗ്നചിത്രങ്ങള്‍ വിവിധയാളുകള്‍ക്ക് കൈമാറി ഇയാൾ പണം കൈക്കലാക്കിയോയെന്ന സംശയവും നിലവിലുണ്ട്.
വീട്ടിലടക്കം നടത്തിയ പരിശോധനയില്‍ ഏഴ് ഹാര്‍ഡ് ഡിസ്ക്കും ഒട്ടേറെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരാള്‍ മാത്രമേ ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളൂ. കൂടുതല്‍ പേര്‍ പരാതിയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.