അനെര്‍ട്ടില്‍ വഴിവിട്ട നിയമനങ്ങള്‍ നടന്നതായി മന്ത്രി
text_fieldsതിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ, അനെര്‍ട്ടില്‍ 34 കരാര്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. ഒഴിവുകളൊന്നും എപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ അറിയിച്ചില്ല. ഇതുസംബന്ധിച്ച് അനെര്‍ട്ട് കത്ത് കൈമാറിയിരുന്നില്ല.
എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാർഥികളില്‍ യോഗ്യതയുള്ളവരുണ്ടോയെന്നു പരിശോധിച്ചില്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്കി. പ്രോജക്ട് എൻജിനീയര്‍, അസി. അക്കൗണ്ട്സ് ഓഫിസര്‍, അസി. പ്രോജക്ട് എൻജിനീയര്‍ തുടങ്ങിയ തസ്തികകളിലേക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) വഴിയായിരുന്നു നിയമനം. സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കരാര്‍ നിയമനങ്ങള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ആശ്രയിക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരുന്നു. യോഗ്യതയുള്ളവരില്ലെന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കത്ത് നല്കിയാല് മാത്രമേ പുറംനിയമനങ്ങള് പാടുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.