വിദ്യാർഥി ക്ഷേത്രകുളത്തില്‍ മുങ്ങി മരിച്ചു
text_fieldsആനക്കര: കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തൃത്താല പൊലീസ് പരിധിയിലെ കല്ലടത്തൂര്‍ പൊട്ടികുന്നത്ത് വടക്കത്തുവളപ്പിൽ സുന്ദരന്‍റെ മകൻ ശബരി (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ കല്ലടത്തൂര്‍ ക്ഷേത്രകുളത്തിലാണ് സംഭവം.
ശബരിമലക്ക് വൃതമെടുത്ത ശബരി മറ്റു കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. തുടര്‍ന്ന് വെള്ളത്തിലിറങ്ങിയതോടെ നീന്തല്‍ വശമില്ലാത്തതിനാല്‍ വെള്ളത്തിലേക്ക് ആണ്ടുപോയി. ഏറെനേരമായിട്ടും പൊങ്ങി വരാത്തതിനാല്‍ കൂടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് എടപ്പാള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വാവന്നൂര്‍ സിമാറ്റ് കോളജ് വിദ്യാർഥിയാണ്. അമ്മ സുജിത, അനിയത്തി ദേവിക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.