വോട്ടർപട്ടിക ശുദ്ധീകരിക്കൽ 30നകം പൂർത്തിയാക്കും –ടിക്കാറാം മീണ
text_fieldsതിരുവനന്തപുരം: മാർച്ച് 30നകം ഇരട്ടവോട്ടുകൾ പൂർണമായും കണ്ടെത്തി നടപടി സ്വീകരിക്കാനാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. ഇതിനായി ജില്ല കലക്ടർ തലത്തിൽ അന്വേഷണം നടന്നുവരുകയാണ്. ബൂത്ത്ലെവലിൽനിന്ന് ബി.എൽ.ഒമാരുടെ റിപ്പോർട്ടുകൾ വ്യാഴാഴ്ചയോടെ ശേഖരിച്ചു. സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ഇരട്ടവോട്ട് പരിശോധന നടക്കുന്നു. പരിശോധനയിൽ കണ്ടെത്തുന്ന ഇരട്ട വോട്ടുകളുടെ കണക്ക് ജില്ല കലക്ടർമാർ 30നകം സമർപ്പിക്കുമെന്നും ടിക്കാറാം മീണ 'മാധ്യമ'ത്തോട് പറഞ്ഞു.
നാല് ലക്ഷം ഇരട്ടവോട്ടുകളാണ് പ്രതിപക്ഷനേതാവിെൻറ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഇൗ പരാതി ഉൾപ്പെടെ സമഗ്രപരിശോധനയാണ് നടത്തുന്നത്. 2019ൽ നടത്തിയ പരിശോധനയിലൂടെ 63 ലക്ഷം വോട്ടുകളാണ് നീക്കം ചെയ്തത്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ ഇൗ വർഷം പരിശോധന നടത്താൻ സാധിച്ചില്ല.
ഇതുസംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഘട്ടമായിട്ടും പരിശോധന നടത്തുന്നതെന്നും ടിക്കാറാം മീണ പറഞ്ഞു. വോട്ടറുടെ പേര്, ബന്ധം, , ജനനതീയതി, വയസ്സ് എന്നിവയിലെ സാമ്യത ഉപയോഗിച്ചുള്ള പരിേശാധനയാണ് പ്രധാനമായും നടത്തുന്നത്. ഇതിൽ വയസ്സ് സമാനമോ അടുത്തുള്ളതോ ആയതും പരിശോധനയിൽ ഉൾപ്പെടും. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപവത്കരിച്ചാണ് പരിശോധന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.