സിനിമ തിയറ്ററിൽ ബാലികയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ; എസ്.െഎക്ക് സസ്പെൻഷൻ
text_fieldsഎടപ്പാള്‍ (മലപ്പുറം): മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യം ദിവസങ്ങൾക്ക് ശേഷം പുറത്തായതോടെ, സിനിമ തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റിൽ. പാലക്കാട് തൃത്താല സ്വദേശി കാങ്കനകത്ത് മൊയ്തീൻകുട്ടിയെയാണ് (60) അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂരില്‍ കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ ചങ്ങരംകുളം പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ തിയറ്ററിൽ എത്തിയ ബെൻസ് കാറിെൻറ രജിസ്േട്രഷൻ നമ്പർ തിയറ്ററിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇൗ നമ്പർ പിന്തുടർന്ന് നടത്തിയ അേന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ശനിയാഴ്ച പീഡനവിവരം പുറത്തറിഞ്ഞതോടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യമെടുക്കാൻ അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് ഷൊര്‍ണൂര്‍ പൊലീസിെൻറ വലയിലായത്. ഞായറാഴ്ച മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കും. എടപ്പാളിലെ ഒരു തിയറ്ററില്‍ ഏപ്രില്‍ 18ന് വൈകീട്ട് ആറിനുള്ള പ്രദര്‍ശനത്തിനിടയിലാണ് ഒരു സ്ത്രീക്കൊപ്പം ഇരുന്ന മൊയ്തീൻകുട്ടി തൊട്ടടുത്തിരുന്ന പത്ത് വയസ്സ് തോന്നിക്കുന്ന ബാലികയെ പീഡിപ്പിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമായിരുന്നു. ഏപ്രില്‍ 26ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട തിയറ്റർ ജീവനക്കാര്‍ ദൃശ്യങ്ങൾ ചൈൽഡ് ലൈനിന് കൈമാറി. ദൃശ്യങ്ങൾ സഹിതം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചങ്ങരംകുളം പൊലീസിന് അന്നുതന്നെ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാതെയിരുന്നു.
ശനിയാഴ്ച സംഭവം പുറത്തറിഞ്ഞതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുന്നതും പ്രതിയെ പിടികൂടാന്‍ രംഗത്തിറങ്ങുന്നതും. പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ചങ്ങരംകുളം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മൂന്നുമണിക്കൂറോളം പ്രവര്‍ത്തകര്‍ സ്റ്റേഷന് കവാടം ഉപരോധിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ചും ധര്‍ണയും നടന്നു.
ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബിക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. മലപ്പുറം സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം. ഉല്ലാസ്, തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്കര്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്. ഞായറാഴ്ച റിപ്പോര്‍ട്ട് ജില്ല പൊലീസ് മേധാവിക്ക് സമര്‍പ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.