അമ്പലത്തിൽ വിഗ്രഹത്തിൽ ചാർത്തിയ നാലുപവൻ സ്വർണമടക്കം കവർന്നു; പണവും നഷ്ടപ്പെട്ടു
text_fieldsഅടിമാലി: മൂന്നാറിൽ വീണ്ടും തസ്കര വിളയാട്ടം. അമ്പലത്തിലും വ്യാപാര സ്ഥാപനത്തിലും മോഷണം. മൂന്നാർ അരുവിക്കാട് സെൻട്രൽ ഡിവിഷനിൽ മാരിയമ്മൻ ക്ഷേത്രത്തിലാണ് മോഷണം നടന്നത്.
വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 പവൻ സ്വർണ്ണം ഉൾപ്പെടെ വൻ മോഷണമാണ് ഇവിടെ നടന്നത്. നേർച്ചക്കുറ്റി ഉൾപ്പെടെ കുത്തി തുറന്ന് പണം കവർന്നവർ പഴയ നാണയ ശേഖരവും കവർന്നു.
മൂന്നാർ എക്കോ പോയിന്‍റിൽ ശേഖർ എന്നയാളുടെ കടയിലാണ് മറ്റൊരു മോഷണം നടന്നത്. കട കുത്തി തുറന്ന് അകത്ത് കടന്നവർ മേശയിൽ സൂക്ഷിച്ച പണം ഉൾപ്പെടെ മോഷ്ടിച്ചു. ദേവികുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെയും മൂന്നാർ മേഖലയിൽ അമ്പലങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വൻ മോഷണങ്ങൾ നടന്നിരുന്നു. പൊലീസ് നടപടി ശക്തമാക്കിയതോടെ മോഷ്ടാക്കളുടെ ശല്യം കുറഞ്ഞെങ്കിലും വീണ്ടും ശക്തമായി തല പൊക്കിയിരിക്കുകയാണ് തസ്കര സംഘങ്ങൾ. കാലവർഷം ശക്തമായതും പ്രകൃതി ദുരന്തങ്ങളും വന്യമൃഗ ശല്യവും ജനങ്ങൾ ഭീതിയിൽ കഴിക്കുമ്പോൾ മോഷ്ടാക്കൾ വീണ്ടും ഇറങ്ങിയത് ജനങ്ങളെ ഭയപ്പാടിലാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.