ഭക്തിനിറവിൽ തിരുവാഭരണ ഘോഷയാത്രക്ക് തുടക്കം
text_fieldsപന്തളം: ശരണാരവങ്ങളുടെ അകമ്പടിയിൽ, അയ്യപ്പെൻറ തിരുവാഭരണങ്ങൾ പന്തളത്തുനിന് ന് ശബരിമലയിലേക്ക് പുറപ്പെട്ടു. ഘോഷയാത്രയിൽ പെങ്കടുത്തവരും തിരുവാഭരണം കണ്ടു വണങ്ങാനെത്തിയ ജനാവലിയും ആകാശത്ത് വട്ടമിട്ട് പറന്ന ചെമ്പരുന്തുകളും പന്തളം നഗ രത്തെയാകെ ഭക്തിപ്രഹർഷത്തിലാക്കി. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ഘോഷയാത്ര പുറ പ്പെട്ടത്. തിങ്കളാഴ്ച മകരസംക്രമ സന്ധ്യയിൽ ഇൗ ആടയാഭരണങ്ങൾ ചാർത്തി അയ്യപ്പന് ദീപാരാധന നടക്കും.
പരമ്പരാഗത കാനനപാതയിലൂടെ കാൽനടയായി മൂന്നു ദിവസംകൊണ്ടാണ് തിരുവാഭരണങ്ങള്‍ ശബരിമലയിലെത്തിക്കുക. ശ്രാമ്പിക്കല്‍ കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ശനിയാഴ്ച പുലര്‍ച്ച ഏറ്റുവാങ്ങി. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള പ്രധാനപേടകം ശിരസ്സിലേറ്റി വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്കു കൊണ്ടുവന്നു. അവിടത്തെ ശ്രീകോവിലില്‍ ദര്‍ശനത്തിനുവെച്ച ആഭരണങ്ങള്‍ ദർശിക്കാൻ ആയിരങ്ങളാണ് എത്തിയത്. ഏഴര മണിക്കൂര്‍ ദര്‍ശനത്തിനു ശേഷം ഉച്ചക്ക് 12ന് ഉച്ചപൂജക്കായി നട അടച്ചു. തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ പി. രാമവര്‍മരാജയും രാജപ്രതിനിധിയായി തിരുവാഭരണത്തോടൊപ്പം മല ചവിട്ടുന്ന രാഘവവർമയും ക്ഷേത്രത്തിലെത്തി. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം മേല്‍ശാന്തി കണ്ണൻ നമ്പൂതിരി ഉടവാള് രാമവര്മരാജയെ ഏല്പിച്ചു. അദ്ദേഹം അത് രാജപ്രതിനിധിക്കു കൈമാറി.
കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലാണ് 22 അംഗ സംഘം തിരുവാഭരണം ശിരസ്സിലേറ്റി യാത്രയായത്. പ്രധാന പേടകം ഗംഗാധരന്‍പിള്ളയും പൂജാപത്രങ്ങളടങ്ങുന്ന പെട്ടി മരുതമന ശിവന്‍പിള്ളയും കൊടിപ്പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരും ശിരസ്സിലേറ്റി.
രാജപ്രതിനിധി പല്ലക്കില്‍ തിരുവാഭരണ ഘോഷയാത്രക്ക് മുന്നേ പോയി. തുടര്‍ന്ന് ഘോഷയാത്ര കൈപ്പുഴ കൊട്ടാരത്തില്‍ എത്തി. രാജപ്രതിനിധി തന്വംഗി തമ്പുരാട്ടിയില്നിന്ന് ഭസ്മക്കുറി സ്വീകരിച്ച് അനുഗ്രഹം തേടിയാണ് യാത്ര തുടര്‍ന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.