തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളജ്; ഹരിപ്പാട് മെഡിക്കൽ കോളജും യാഥാർഥ്യമാക്കും
text_fieldsതിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജും ഹരിപ്പാട് മെഡിക്കൽ കോളജും യാഥാർഥ്യമാക്കും. കാസർകോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളജുകളുടെ ശോചനീയവസ്ഥ പരിഹരിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാർ, ഉപകരണങ്ങൾ എന്നിവ മെച്ചപ്പെടുത്താനും നടപടി. ഇതിനെല്ലാമായി 100 കോടി രൂപ വകയിരുത്തി. തെരഞ്ഞെടുത്ത മെഡിക്കല്‍ കോളജുകള്‍ക്ക് സ്വയംഭരണ പദവിയും എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും അക്കാദമിക മികവും കൈവരിക്കാന്‍ ആവശ്യമായ പിന്തുണ നല്‍കും.
• പൊതുജനാരോഗ്യ മേഖലക്ക് പദ്ധതി വിഹിതമായി 2076.02 കോടി രൂപ.
• ഉയർന്ന ആരോഗ്യ ചികിത്സാ ചെലവ് കുറക്കാൻ ഇടപെടൽ.
• ആരോഗ്യ ടൂറിസം ഡെസ്റ്റിനേഷനാക്കാൻ റീച്ച് ‘കേരള പദ്ധതി’.
• അത്യാഹിത-ട്രോമ ചികിത്സക്ക് ആശുപത്രികളുടെ ഏകോപനം ഉറപ്പാക്കുന്ന ഡിജിറ്റലൈസ്ഡ് സംവിധാനത്തിന് ‘ഗോള്‍ഡന്‍ അവര്‍ പ്രോജക്ട്’.
• 40 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധനക്ക് ധനസഹായം.
• സര്‍ക്കാര്‍ ആശുപത്രികളുടെ നടത്തിപ്പില്‍ അമിത രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കും.
• കെ.എം.എസ്.സി.എല്‍-ന്റെ മരുന്ന് സംഭരണ പ്രക്രിയ പുനഃപരിശോധിച്ച് കാര്യക്ഷമമാക്കും.
• കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയിലെ കുടിശ്ശിക തീര്‍ത്ത് കാര്യക്ഷമമാക്കും.
• ആദിവാസി മേഖലയിൽ ആരോഗ്യ പരിപാലനത്തിന് ‘ടൈബ്രൽ ഹെൽത്ത് ക്ലസ്റ്ററുകൾ’.
• തീരദേശ മേഖലയിൽ ആരോഗ്യ പരിപാലനത്തിന് ‘കോസ്റ്റൽ കെയർ’ യൂനിറ്റുകൾ.
• കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതി.
• ഗ്രാമീണ മേഖലകളില്‍ മൊബൈല്‍ ടെസ്റ്റിങ് ലാബ് സൗകര്യത്തിന് രണ്ടുകോടി വീതം ചെലവില്‍ 10 ലാബുകള്‍.
• എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) അടക്കമുള്ള അപൂർവ രോഗങ്ങൾക്ക് മരുന്ന് ലഭ്യമാക്കാൻ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

