സോളാർ കമീഷൻ റിപ്പോർട്ട്: തിരുവഞ്ചൂർ ഹൈകോടതിയെ സമീപിച്ചു
text_fieldsകൊച്ചി: സോളാർ കമീഷൻ റിപ്പോർട്ടിന് എതിരെ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു. കമീഷൻ റിപ്പോർട്ടിലെ തനിക്കെതിരായ പരാമർശങ്ങൾ അപകീർത്തികരവും അടിസ്ഥാനരഹിതവുമാണ്. ഇത്തരം പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് തിരുവഞ്ചൂർ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയെൻറ പത്രക്കുറിപ്പും അപകീർത്തികരമാണ്. പ്രത്യേക സംഘത്തിെൻറ അന്വേഷണം നിയമ വിരുദ്ധമാണ്. ഇത് ജീവിക്കാനുള്ള അവകാശത്തിെൻറ മേലുള്ള കടന്നുകയറ്റമാണ് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ ഹരജിയിൽ പറയുന്നു.
ഹരജിയിൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറിയുമാണ് എതിർ കക്ഷികൾ. ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും തുടർ നടപടികളും റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.