തൊടിയൂർ ഇന്ന് അംഗത്വം ഒഴിയും
text_fieldsകൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വഖഫ് ബോർഡ് അംഗത്വം ഒഴിയും. വ്യാഴാഴ്ച വഖഫ് ബോർഡ് യോഗത്തിൽ പങ്കെടുത്തശേഷം ചെയർമാന് രാജിക്കത്ത് നൽകും.
വിശാല ഇസ്ലാമിക പണ്ഡിതസഭകളുടെ ഏകോപനത്തിനായാണ് തനിക്ക് ലഭ്യമായ സ്ഥാനം ത്യജിക്കാൻ തയാറാകുന്നതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. സമുദായത്തിലെ ഒരു വിഭാഗം തെരുവിലിറങ്ങുന്നത് ഒഴിവാക്കാൻ സ്ഥാനത്യാഗം ഉപകരിക്കുമെങ്കിൽ അങ്ങനെയാവട്ടെ. ബോർഡ് അംഗത്വത്തിന്റെ പേരിൽ കാന്തപുരം വിഭാഗം സെക്രട്ടറിയേറ്റ് മാർച്ച് അടക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ സമുദായത്തിന് ഗുണകരമല്ല എന്ന തിരിച്ചറിവിലാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിചേർത്തു.

