വേദനയായി അവൻ വരച്ച അച്ഛെൻറ ഓർമച്ചിത്രം
text_fieldsതൊടുപുഴ: ആ ഏഴുവയസ്സുകാരെൻറ ഇളം മനസ്സുനിറയെ അച്ഛെൻറ ഓർമച്ചിത്രങ്ങളായിരുന ്നു. നോട്ടുബുക്കിൽ അവൻ കോറിയിട്ടതും വരച്ചതുമായ ചിത്രങ്ങളെല്ലാം കണ്ണട ധരിച്ച മനുഷ ്യരൂപങ്ങൾ. മരിച്ചുപോയ അച്ഛൻ ധരിച്ചിരുന്നപോലുള്ള കണ്ണടകൾ. അച്ഛനെ അവൻ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് ഓർമിപ്പിക്കുന്ന ചിത്രങ്ങൾ ബാക്കിയാക്കിയാണ് കുരുന്നിെൻറ വിടവാങ്ങൽ.
പെൻസിലും സ്കെച്ചുപേനയും ഉപയോഗിച്ച് കോറിയിട്ട കണ്ണീർ ചിത്രങ്ങൾ ഏഴുവയസ്സുകാരൻ ഉറങ്ങിയിരുന്ന ബെഡ് റൂമിലും മറ്റൊരു മുറിയിലും അനാഥമായി കിടക്കുന്നു. ഇതിൽ ഏറെയും തെൻറ പിതാവിെൻറ രൂപമുള്ളത്. അവൻ അച്ഛെൻറ അടുക്കലേക്കുതന്നെ യാത്രയായി.
മാതാവിെൻറ ആൺ സുഹൃത്ത് വലിച്ചെറിഞ്ഞപ്പോൾ തലപൊട്ടി ഭിത്തിയിൽ തെറിച്ച ചോരയുടെ പാടുകൾ മുറിയുടെ മൂലകളിൽ മരണച്ചിത്രം പോലെ കാണാം. അവെൻറ ചോരകൊണ്ടെഴുതിയ മരണത്തിെൻറ ചിത്രങ്ങൾ. കൊടിയ പീഡനങ്ങൾക്കിടയിലും നന്നായി പഠിച്ചിരുന്നു അവൻ. എല്ലാ വിഷയങ്ങളുടെയും ബുക്കുകളിൽ അധ്യാപകർ കുറിച്ചത് ‘വെരി ഗുഡ്’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.