അമ്മൂമ്മയുടെ മടിയിലിരുന്ന് ഇളയവൻ കരഞ്ഞ കരച്ചിലുണ്ടല്ലോ...
text_fieldsകോലഞ്ചേരി: ശനിയാഴ്ച രാവിലെ 11.35. പ്രകൃതിപോലും നിശ്ശബ്ദമായ നിമിഷം. പ്രാർഥനകൾ മാത ്രം ബാക്കിയാക്കി അവസാന പ്രതീക്ഷയും അവസാനിപ്പിച്ച് കടന്നുപോയ ഏഴുവയസ്സുകാരെൻറ വിയോഗം ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു അപ്പോൾ.
മരവിച്ച മനസ്സുകളിൽനി ന്ന് വാക്കുകൾ പുറത്തേക്ക് വരാൻ മടിച്ചു. നീണ്ട നിശ്ശബ്ദതക്കൊടുവിൽ ഹൃദയഭേദകമാ യ കാഴ്ചകൾക്കാണ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി പരിസരം പിന്നീട് സാക്ഷിയായ ത്. കുട്ടിയുടെ വിശേഷമറിയാൻ കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് മുന്നിലേക്ക് നിർവികാര മുഖഭാവത്തോടെയാണ് ഡോ. ശ്രീകുമാർ അടക്കമുള്ളവർ നടന്നടുത്തത്.
ഇഷ്ടമില്ലാത്തതെന്തോ പറയാൻ ഒരുങ്ങുകയാണെന്ന് ബോധ്യമുണ്ടായിട്ടും കൂടിനിന്നവരെല്ലാം നല്ലത് ആഗ്രഹിച്ച നിമിഷങ്ങൾ... എന്നാൽ, 10 ദിവസമായി കുഞ്ഞിനെ പരിചരിച്ച് കൂടെനിന്ന ഡോക്ടർമാർക്ക് ദുഃഖം അടക്കാനായില്ല. സങ്കടംകൊണ്ട് മുറിഞ്ഞുപോയ വാക്കുകൾ കൂട്ടിവെച്ച് കുരുന്നിെൻറ വിയോഗവാർത്ത പറഞ്ഞുതീർക്കുകയായിരുന്നു ഡോ. ശ്രീകുമാർ.
ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒപ്പം നാട്ടുകാരും ന്യൂറോ ഐ.സി.യുവിന് മുന്നിലേക്കെത്തിയെങ്കിലും കാര്യമറിഞ്ഞതോടെ സ്തബ്ധരായി. ആൾക്കൂട്ടത്തിൽനിന്ന് തേങ്ങലുകളും ഉയരുന്നുണ്ടായിരുന്നു. മുറിഞ്ഞ വാക്കുകൾെകാണ്ട് സംഭവം അനുസ്മരിക്കാൻ ശ്രമിക്കുന്ന ചിലർ. കുട്ടിയെ ക്രൂരമായി ആക്രമിച്ച അരുൺ ആനന്ദിെനതിരെ ശാപവാക്കുകൾ ഇടമുറിയാതെ വന്നു. ആ കുഞ്ഞിെൻറ ഗതി അവനുമുണ്ടാകണമെന്ന് പ്രതികരിക്കുന്നവർ... വെൻറിലേറ്റർ മുറിയിൽനിന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുേമ്പാൾ കണ്ടുനിന്നവർ വിതുമ്പി.

ഇതിനിടെ, ഇൻക്വസ്റ്റ് നടപടികൾക്ക് തൊടുപുഴയിൽനിന്ന് പൊലീസ് സംഘമെത്തി. രോഗികളായി എത്തിയവരും അവരോടൊപ്പം വന്നവരും കിടപ്പുരോഗികളുടെ കൂട്ടിരിപ്പുകാരുമെല്ലാം മനസ്സിലെ വേദനയെല്ലാം ശാപവാക്കുകളും ദുഃഖം പറച്ചിലുമായി ഒതുക്കിത്തീർത്തു. നേരത്തേ, കുട്ടിയുടെ മാതാവും സഹോദരനും അമ്മൂമ്മയുമുള്ള മുറിയിലെത്തി വിവരം അറിയിച്ചശേഷമാണ് ഡോക്ടർമാർ മാധ്യമങ്ങളെ കണ്ടത്. മോർച്ചറിയിൽനിന്ന് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകാനുള്ള നടപടി പൂർത്തിയാകുംവരെ അവർ വേദന കടിച്ചമർത്തി മുറിയിൽതന്നെയായിരുന്നു.
മൃതേദഹം മുറിയിൽ നിന്ന് പുറത്തിറക്കുേമ്പാൾ അമ്മൂമ്മയുടെ മടിയിലിരുന്നുള്ള ഇളയ കുഞ്ഞിെൻറ കരച്ചിൽ കണ്ടുനിന്നവരെ ഈറനണിയിച്ചു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി ആശുപത്രിയിൽ അൽപനേരം പൊതുദർശനത്തിന് െവച്ചശേഷം മൃതദേഹം വഹിച്ച ആംബുലൻസ് മൂന്നേകാലോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പുറപ്പെടുേമ്പാൾ ജീവനക്കാരടക്കം കൂടിനിന്നവരെല്ലാം കണ്ണീർ തുടച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ പി.ടി. തോമസ്, എൽദോ എബ്രഹാം, മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് തുടങ്ങി നിരവധിപേർ അന്തിമോപചാരമർപ്പിക്കാൻ ആശുപത്രിയിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.