Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2019 11:46 PM IST Updated On
date_range 6 April 2019 11:46 PM ISTതൊടുപുഴ കൊലപാതകം: മരണത്തിെൻറ നാൾവഴി
text_fieldsbookmark_border
- മാർച്ച് 28ന് പുലർച്ച മൂന്നുമണി: തലയിൽ അതീവ ഗുരുതര പരിക്കേറ്റ ഏഴുവയസ്സുകാരനെ അ മ്മയും സുഹൃത്ത് അരുൺ ആനന്ദും ചേർന്ന് വീണ് പരിക്കേറ്റെന്ന വ്യാജേന തൊടുപുഴയിലെ സ്വ കാര്യ ആശുപത്രിയിൽ എത്തിക്കുന്നു. ഡോക്ടർമാരിൽ സംശയം ജനിപ്പിച്ചതിനെ തുടർന്ന് പൊല ീസിനെ അറിയിക്കുന്നു.
- സ്ഥലത്തെത്തിയ പൊലീസ് അരുൺ ആനന്ദിനെ നിരീക്ഷിക്കുന്നു
- വ ിദഗ്ധ ചികിത്സക്ക് കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് ആശുപത്രി മാറ്റാൻ നിർദേശം
- കുട്ടിയെ കയറ്റിയ ആംബുലൻസിൽ കയറാതെ യുവാവും കുട്ടിയുടെ അമ്മയും കാറിൽപോകാൻ ശ്രമം
- പൊലീസ് ഇടപെട്ട് ഇവരെ ആംബുലൻസിൽ തന്നെ കയറ്റിയയച്ചു
- കോലഞ്ചേരിയിലെത്തിച്ച കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി വെൻറിലേറ്ററിലേക്ക് മാറ്റി
- രാവിലെ 6.00: വീട്ടിൽ ഒറ്റക്കായിപ്പോയ ഇളയകുട്ടിയെ പൊലീസ് അയൽവാസികളുടെ സഹായത്തോടെ രക്ഷിച്ചു. വൈദ്യസഹായം നൽകിയശേഷം സി.ഡബ്യു.സി പ്രതിനിധികൾ ഈ കുട്ടിയുമായി സംസാരിച്ചു. ഇതോടെ ക്രൂര മർദനത്തിെൻറ കഥ പുറത്തുവന്നു
- ഇതോടെ അരുണിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് നിരീക്ഷണത്തിൽവെച്ചു
- മാർച്ച് 29: കുട്ടികളുടെ അമ്മയും അരുണിനെതിരെ മൊഴിനൽകി. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർ പ്രശ്നത്തിലിടപെടുന്നു
- വൈകാതെ അരുൺ ആനന്ദിനെ വധശ്രമക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു കൊലപാതകമടക്കമുള്ള നിരവധി കേസിൽ പ്രതിയാണ് അരുൺ ആനന്ദെന്നും വിവരവും ലഭിച്ചു. ബാലാവകാശ കമീഷൻ കേസെടുത്തു.
- കുട്ടിയുടെ ചികിത്സച്ചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി അറിയിച്ചു
- മാർച്ച് 30: ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. പ്രതിയെ മർദനം നടന്ന കുമാരമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇളയകുട്ടിയെ അരുൺ ആനന്ദ് ലൈംഗികമായി അതിക്രമിച്ചുവെന്നും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
- മാർച്ച് 31ന് ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ കുട്ടിയെ സന്ദർശിച്ചു
- ഏപ്രിൽ ഒന്ന്: കുട്ടിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോലഞ്ചേരി ആശുപത്രിയിൽ. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചതായി മുഖ്യമന്ത്രി. അരുൺ ആനന്ദിനെതിരെ പോക്സോ ചുമത്തി.
- ഏപ്രിൽ രണ്ട്: കുട്ടിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ നൽകിയെങ്കിലും പ്രതികരണം ദുർബലം. ആരോഗ്യമന്ത്രി കെ.കെ. ശൈലജ കുട്ടിയെ സന്ദർശിച്ചു.
- ഏപ്രിൽ മൂന്ന്: അരുണിനെ തൊടുപുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും കസ്റ്റഡിയിൽ വിട്ടു.
- ഏപ്രിൽ നാല്: കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടർന്നു
- ഏപ്രിൽ അഞ്ച്: കുട്ടിയുടെ സ്ഥിതി അതീവ ഗുരുതത സ്ഥിതിയിലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. ബന്ധുക്കളെ അറിയിച്ചു.
- ഏപ്രിൽ ആറ്: രാവിലെ 11.35-ഓടെ കുട്ടി മരണത്തിന് കീഴടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story