Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിഫ്ബി: പശ്ചാത്തല വികസനം എല്ലാ ജില്ലകൾക്കും തുല്യമാവില്ല; തോമസ് ഐസക്

text_fields
bookmark_border
കിഫ്ബി: പശ്ചാത്തല വികസനം എല്ലാ ജില്ലകൾക്കും തുല്യമാവില്ല; തോമസ് ഐസക്
cancel

കണ്ണൂർ: കിഫ്‌ബിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്. പശ്ചാത്തല വികസനം എല്ലാ ജില്ലകൾക്കും തുല്യമായി സാധിക്കില്ലെന്നും ഏറ്റക്കുറച്ചിലുണ്ടാകുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. നയപരമായ തീരുമാനമെടുക്കുന്നത് കിഫ്‌ബിയല്ല ഭരണനേതൃത്വം ആണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായത്തിന് ഭൂമി നേരത്തേ ഏറ്റെടുക്കുന്നതാണ് ലാഭകരം. അല്ലാതെ വ്യവസായം വന്നശേഷമല്ല ഭൂമി ഏറ്റെടുക്കേണ്ടത്. ദീർഘദൃഷ്ടിയോടെ ചെയ്ത പ്രവൃത്തിയാണിത്. വില കൂടി എന്ന ആരോപണം ശരിയല്ലെന്നും ഭൂമിക്ക് എന്ത് വില കൊടുക്കണമെന്ന് യു.പി.എ ഭരണകാലത്ത് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കടപ്പുറത്ത് മിച്ചഭൂമിയുണ്ടെങ്കിൽ അതിന്റെ ആദ്യത്തെ അവകാശി മത്സ്യത്തൊഴിലാളിയാണ്. മത്സ്യത്തൊഴിലാളിക്ക് കിടപ്പാടം കൊടുത്തിട്ടേ വ്യവസായത്തിനു കൊടുക്കാൻ അനുവദിക്കൂവെന്നും ഐസക് പറഞ്ഞു. കിഫ്ബിയിൽ എന്തോ തട്ടിപ്പുണ്ട് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ് സർക്കാർ. കിഫ്‌ബി വേണ്ടെങ്കിൽ അക്കാര്യം മുഖ്യമന്ത്രി കേരളത്തോട് തുറന്നുപറയണം.

പലിശ എന്നുപറഞ്ഞ് മനുഷ്യനെ വിരട്ടുകയാണ് കിഫ്ബി അന്വേഷണ റിപ്പോർട്ടെന്ന പേരിൽ. കേന്ദ്രം നമ്മളെ നന്നാക്കാൻ നിൽക്കുകയല്ലെന്ന് വി.ഡി സതീശൻ മനസ്സിലാക്കണം. കിഫ്‌ബിയുടെ കൈയിൽ നിലവിൽ 10,000 കോടി ഉണ്ടെന്നും തോമസ് ഐസക് ആവർത്തിച്ചു. 7000 കോടിയുടെ വായ്പ അനുവദിച്ചത് ലഭിക്കാനുണ്ട്. കിഫ്‌ബി ഫണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല -ഐസക് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KIIFB Controversy: Thomas Isaac Explains
Next Story