Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് പരിപാടിയെങ്കിൽ നിർമാണ പ്രവർത്തികൾപോലും സ്തംഭിക്കും; മുന്നറിയിപ്പുമായി തോമസ് ഐസക്

text_fields
bookmark_border
https://www.madhyamam.com/tags/thomas-isaac
cancel

തിരുവനന്തപുരം: കേ​ന്ദ്ര​ത്തി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‌ മു​ന്നി​ൽ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ നി​ർ​ല​ജ്ജം കീ​ഴ​ട​ങ്ങിയെന്ന് സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. കി​ഫ്‌​ബി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന​ത്തി​ന്‌ ഏ​റ്റ​വും വ​ലി​യ ആ​ഘാ​ത​മാ​വും. ബ​ജ​റ്റി​ലെ പ​ണം​കൊ​ണ്ട്‌ മാ​ത്രം കേ​ര​ള​ത്തി​ന്റെ അ​ടി​സ്ഥാ​ന സ‍ൗ​ക​ര്യ വി​ക​സ​നം ന​ട​പ്പാ​ക്കാ​നാ​വി​ല്ലെന്നും അ​ദ്ദേഹം പറഞ്ഞു.

അതേസമയം, കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് സർക്കാറിന്റെ പരിപാടിയെങ്കിൽ വരുംവർഷങ്ങളിൽ നിർമാണ പ്രവർത്തികൾപോലും സ്തംഭിക്കുമെന്ന് തോ​മ​സ് ഐ​സ​ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

‘ഈ വർഷം സംസ്ഥാന സർക്കാറിന് അനുവദിച്ച വായ്പയുടെ നല്ലപങ്ക് എടുത്തു കഴിഞ്ഞു എന്നാണ് വാർത്തകൾ. അപ്പോൾ പിന്നെ ബജറ്റിൽ നിന്ന് കൊടുക്കാൻ പണം എവിടെയാ? അങ്ങനെ ചിന്തിച്ചപ്പോഴാണ് ധനമന്ത്രിയായ വി.ഡി. സതീശന്റെ ബുദ്ധി എനിക്ക് ബോധ്യപ്പെട്ടത്. കിട്ടിയ ഗ്രാന്റുകളുടെയും എടുത്ത വായ്പകളുടെയും ഏതാണ്ട് പതിരായിരത്തോളം കോടി രൂപ കാശായും ഡെപ്പോസിറ്റായും ഇപ്പോൾ കിഫ്ബിയിൽ കൈയിൽ ഉണ്ടാവണം.

അതിന്മേലാണ് പുതിയ ധനമന്ത്രിയുടെ നോട്ടം. കിഫ്ബിയുടെ സ്വതന്ത്രമായ പ്രവർത്തനം മരവിപ്പിക്കുമ്പോൾ ഈ പണം ട്രഷറിയിലേക്ക് വരും. അങ്ങനെ കടം വാങ്ങിയ പണം കൊണ്ട് ഇനിയൊരു ആറാട്ട് നടത്താനായിരിക്കണം പരിപാടി. ഒരുപക്ഷേ, യു.ഡി.എഫ് സർക്കാർ ഈ വർഷം രക്ഷപ്പെട്ടേക്കാം. ഇങ്ങനെ കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് പരിപാടിയെങ്കിൽ വരും വർഷങ്ങളിൽ നിർമാണ പ്രവർത്തികൾപോലും സ്തംഭിക്കും.’ -തോ​മ​സ് ഐ​സ​ക് വ്യക്തമാക്കി.

കിഫ്ബിയുടെ കഥ തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോയെന്നും അദ്ദേഹം കുറിച്ചു. ഒരുലക്ഷത്തിൽപരം കോടി രൂപയുടെ പ്രോജക്ടുകൾക്കാണ് അനുവാദം നൽകിയത്. 25,000 കോടി രൂപയുടെ പ്രോജക്ടുകൾ പൂർത്തിയായി. ഇതിനുപുറമേ ഒരുപക്ഷേ 10,000 കോടി രൂപ ഭാഗികമായി കൊടുത്തിട്ടുമുണ്ടാവാം. ഇനി പൂർത്തിയാവാത്ത പ്രോജക്ടുകൾ അടക്കം 22,883 കോടി രൂപയുടെ പ്രോജക്ടുകൾ നടപ്പിലാക്കിയാൽ മതി എന്നാണ് വിദഗ്ധ സമിതിയുടെ തീരുമാനം.

എന്നുവച്ചാൽ കിഫ്ബിയുടെ ഏതാണ്ട് പകുതി പ്രോജക്ടുകൾ വേണ്ടെന്നു വെക്കുകയാണ്. ജയിച്ചു വന്നിട്ടുള്ള യു.ഡി.എഫ് എം.എൽ.എമാർ അവരവരുടെ മണ്ഡലങ്ങളിൽ ഇല്ലാതാകുന്ന പ്രോജക്ടുകൾ ഏതെല്ലാമെന്ന് ഒന്ന് എണ്ണിത്തിട്ടപ്പെടുത്തിയാൽ നന്നാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കിഫ്ബിയുടെ കഥ തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. ഒരുലക്ഷത്തിൽപരം കോടി രൂപയുടെ പ്രോജക്ടുകൾക്കാണ് അനുവാദം നൽകിയത്. 25,000 കോടി രൂപയുടെ പ്രോജക്ടുകൾ പൂർത്തിയായി. ഇതിനുപുറമേ ഒരുപക്ഷേ 10,000 കോടി രൂപ ഭാഗികമായി കൊടുത്തിട്ടുമുണ്ടാവാം, ഇനി പൂർത്തിയാവാത്ത പ്രോജക്ടുകൾ അടക്കം 22,883 കോടി രൂപയുടെ പ്രോജക്ടുകൾ നടപ്പിലാക്കിയാൽ മതി എന്നാണ് വിദഗ്ധ സമിതിയുടെ തീരുമാനം.

എന്നുവച്ചാൽ കിഫ്ബിയുടെ ഏതാണ്ട് പകുതി പ്രോജക്ടുകൾ വേണ്ടെന്നു വയ്ക്കുകയാണ്. ജയിച്ചു വന്നിട്ടുള്ള യുഡിഎഫ് എംഎൽഎമാർ അവരവരുടെ മണ്ഡലങ്ങളിൽ ഇല്ലാതാകുന്ന പ്രോജക്ടുകൾ ഏതെല്ലാമെന്ന് ഒന്ന് എണ്ണിത്തിട്ടപ്പെടുത്തിയാൽ നന്നാവും.

ആലപ്പുഴ എംഎൽഎയുടെ അറിവിലേക്ക്, ആലപ്പുഴയിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ്- കനാൽ കരയിലെ സംയോജിത ട്രാൻസ്പോർട്ട് ഹബ്ബ്. ഏതാണ്ട് 400 കോടി രൂപയാണ് എന്നാണ് ഓർമ്മ. അത് ഇനിയില്ല. കനാൽ നവീകരണത്തിന്റെ പൈലറ്റ് പ്രോജക്ടാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അത് അവിടെ നിൽക്കും. കടൽ പാലത്തിന്റെയും മ്യൂസിയത്തിന്റെയും കാര്യം പറയുകയേ വേണ്ട. പുതിയ താലൂക്ക് ആശുപത്രി ചെട്ടികാട് കെട്ടിടം പൂർത്തിയായി. ഉള്ളിൽ വേറെ ഉപകരണങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. മാരാരിക്കുളം ബീച്ച് പ്രോജക്ട് മറന്നേക്കൂ. പിന്നീട് വേമ്പനാട് കായലിൽ ആഴംകൂട്ടുന്ന കാര്യം സ്പീക്കറും പറയുന്നത് കേട്ടു. കിഫ്ബിയിൽ നിന്നാണ് പണം കണ്ടെത്തേണ്ടിയിരുന്നത്.

ഇത് ഒരു മണ്ഡലത്തിന്റെ കഥ. ഇതുപോലെ ഓരോ മണ്ഡലത്തിനും നഷ്ടത്തിന്റെ കഥ പറയാനുണ്ടാവും.

ഇനി ചെലവഴിക്കാൻ തീരുമാനിച്ചിട്ടുള്ള 22,883 കോടി രൂപയ്ക്കു വേണ്ടി കിഫ്ബി വായ്പയൊന്നും എടുക്കേണ്ടതില്ലായെന്നാണ് തീരുമാനം. കോൺട്രാക്ട്ർക്ക് നൽകേണ്ട സമയമാകുമ്പോൾ സർക്കാർ ബജറ്റിൽ നിന്നും നൽകും. കിഫ്ബിക്ക് നൽകുന്ന മോട്ടോർ വാഹന നികുതിയുടെ ഗ്രാന്റും നിർത്തി.

അപ്പോൾ കിഫ്ബി എടുത്തുകഴിഞ്ഞ വായ്പകളുടെ തിരിച്ചടവോ? യുഡിഎഫിന്റെ അഞ്ച് വർഷ ഭരണകാലത്ത് 28,444 കോടി രൂപ തിരിച്ചടയ്ക്കേണ്ടിവരും. അതും സമയമാകുമ്പോൾ ബഡ്ജറ്റിൽ നിന്നും കൊടുക്കുമെന്നാണ് പറയുന്നത്. ഇതിനുംമാത്രം പണം ബഡ്ജറ്റിൽ ഉണ്ടോ? ഈ വർഷം സംസ്ഥാന സർക്കാരിന് അനുവദിച്ച വായ്പയുടെ നല്ലപങ്ക് എടുത്തു കഴിഞ്ഞു എന്നാണ് വാർത്തകൾ. അപ്പോൾ പിന്നെ ബജറ്റിൽ നിന്ന് കൊടുക്കാൻ പണം എവിടെയാ?

അങ്ങനെ ചിന്തിച്ചപ്പോഴാണ് ധനമന്ത്രിയായ വി.ഡി. സതീശന്റെ ബുദ്ധി എനിക്ക് ബോധ്യപ്പെട്ടത്. കിട്ടിയ ഗ്രാന്റുകളുടെയും എടുത്ത വായ്പകളുടെയും ഏതാണ്ട് പതിരായിരത്തോളം കോടി രൂപ കാശായും ഡെപ്പോസിറ്റായും ഇപ്പോൾ കിഫ്ബിയിൽ കൈയിൽ ഉണ്ടാവണം. അതിന്മേലാണ് പുതിയ ധനമന്ത്രിയുടെ നോട്ടം. കിഫ്ബിയുടെ സ്വതന്ത്രമായ പ്രവർത്തനം മരവിപ്പിക്കുമ്പോൾ ഈ പണം ട്രഷറിയിലേക്ക് വരും. അങ്ങനെ കടം വാങ്ങിയ പണം കൊണ്ട് ഇനിയൊരു ആറാട്ട് നടത്താനായിരിക്കണം പരിപാടി.

ഒരുപക്ഷേ, യുഡിഎഫ് സർക്കാർ ഈ വർഷം രക്ഷപ്പെട്ടേയ്ക്കാം. ഇങ്ങനെ കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് പരിപാടിയെങ്കിൽ വരും വർഷങ്ങളിൽ നിർമ്മാണ പ്രവർത്തികൾപോലും സ്തംഭിക്കും.

മുഖ്യമന്ത്രി സതീശന്റെ പത്രസമ്മേളനം കേൾക്കാൻ കഴിഞ്ഞില്ല. അത് കേട്ടശേഷം ബാക്കി എഴുതാം.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story