Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോട്ടത്തിൽ...

തോട്ടത്തിൽ രവീന്ദ്ര​ന്‍റെ ഉറ്റ ബന്ധു ബി.ജെ.പിയിൽ

text_fields
bookmark_border
തോട്ടത്തിൽ രവീന്ദ്ര​ന്‍റെ ഉറ്റ ബന്ധു ബി.ജെ.പിയിൽ
cancel
camera_alt

മുൻമേയറും കോഴിക്കോട്​ നോർത്​ എൽ.ഡി.എഫ്​ സ്​ഥാനാർഥിയുമായ തോട്ടത്തിൽ രവീന്ദ്രന്‍റെ ബന്ധു ടി. ബാലാമണി രാമചന്ദ്രനെ ബി.ജെ.പി നേതാവ്​ എം.ടി രമേശ്​​ ഹാരാർപ്പണം നടത്തി സ്വീകരിക്കുന്നു

കോഴിക്കോട്​: മുൻമേയറും കോഴിക്കോട്​ നോർത്​ എൽ.ഡി.എഫ്​ സ്​ഥാനാർഥിയുമായ തോട്ടത്തിൽ രവീന്ദ്രന്‍റെ ഉറ്റ ബന്ധു ടി. ബാലാമണി രാമചന്ദ്രൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. രവീന്ദ്രന്‍റെ എതിർ സ്​ഥാനാർഥിയും ബി.ജെ.പി നേതാവുമായ എം.ടി രമേശ്​​ ഹാരാർപ്പണം നടത്തിയാണ്​ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്​.

ഇടതുപക്ഷ ബാങ്ക്​ യൂണിയൻ പ്രവർത്തക കൂടിയായ ടി. ബാലാമണി രാമചന്ദ്രൻ, മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ പ​ങ്കെടുത്ത കോഴിക്കോട് നോർത്ത് മണ്ഡലം കൺവെൻഷനിലാണ്​ ബി​​.ജെ.പി അംഗത്വം സ്വീകരിച്ചത്​.

തോട്ടത്തിൽ രവീന്ദ്ര​ന്‍റെ സഹോദരി പാർട്ടിയിൽ ചേർന്നതായായിരുന്നു ബി.ജെ.പി വൃത്തങ്ങളുടെ പ്രഖ്യാപനം. ഇതുസംബന്ധിച്ച്​ എം.ടി. രമേശ്​ ഫേസ്​ബുക്കിൽ പങ്കു​െവച്ച കുറിപ്പിലും രവീന്ദ്രന്‍റെ സഹോദരി എന്നാണ്​ വിശേഷിപ്പിച്ചത്​. എന്നാൽ ത​ന്‍റെ മാതൃസഹോദരി പുത്രിയാണ്​ ഇവരെന്ന്​ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

രണ്ട്​ മാസം മുമ്പ്​ തോട്ടത്തിൽ രവീന്ദ്ര​ൻ മേയർ സ്​ഥാനമൊഴിഞ്ഞ്​ വീട്ടിൽ വിശ്രമിക്കു​േമ്പാൾ ബി.ജെ.പി സംസ്​ഥാന പ്രസിഡണ്ട്​ കെ. സുരേന്ദ്രൻ സന്ദർശിച്ചിരുന്നു. ബി.ജെ.പിയിലേക്ക്​ ക്ഷണിച്ചതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മണ്ഡലഡത്തിൽ ചർച്ചയാകുന്നതിനിടെയാണ്​ തോട്ടത്തിലി​ന്‍റെ മാതൃസഹോദരി പുത്രി ബി.ജെ.പിയിലെത്തിയത്​. പഞ്ചാബ്​ നാഷണൽ ബാങ്ക്​ ഉദ്യോഗസ്​ഥയായിരുന്നു ബാലാമണി രാമചന്ദ്രൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thottathil Ravindranbjp
News Summary - Thottathil Ravindran's relative in BJP
Next Story