മൂന്ന് മദ്റസകള്‍ക്കുകൂടി അംഗീകാരം
text_fieldsകോഴിക്കോട്: മൂന്ന് മദ്റസകള്‍ക്കുകൂടി സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിർവാഹക സമിതി അംഗീകാരം നല്‍കി. ഇതോടെ ബോര്‍ഡ് അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി.
ശംസുല്‍ ഉലമാ മദ്റസ ബള്ളമഞ്ച, ദക്ഷിണ കന്നട (കര്‍ണാടക), ഹിദായത്തുല്‍ മുസ്‍ലിമീന്‍ ബ്രാഞ്ച് മദ്റസ മങ്ങാട്, നിറമരുതൂര്‍, നൂറുല്‍ ഇസ്‍ലാം ബ്രാഞ്ച് മദ്റസ പണിക്കരപുറായ (മലപ്പുറം) എന്നിവക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, കെ.ടി. ഹംസ മുസ്‍ലിയാര്‍, എ.വി. അബ്ദുറഹിമാന്‍ മുസ്‍ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി കൂരിയാട്, ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

