ഗാനമേളക്ക് ഒരുക്കം തകൃതി; ഒടുവിൽ പൊലീസിന്റെ ക്ലൈമാക്സ്
text_fieldsമേഴത്തൂര്‍ സെന്‍ററില്‍ ‘കിങ് ഓഫ് മേഴത്തൂർ മെഗാ ഇശൽ നൈറ്റ്’ പരിപാടിയുടെ സജ്ജീകരണങ്ങൾ പൊലീസ് നിർദേശത്തെ തുടർന്ന് നീക്കം ചെയ്യുന്നു
തൃത്താല (പാലക്കാട്): ഗാനമേളക്കുള്ള ഒരുക്കം തകൃതിയായി നടക്കവേ വില്ലനായി പൊലീസ് ഇടപെടൽ. അനുമതിയില്ലാതെ ഗാനമേള നടത്താനുള്ള നീക്കമാണ് പൊലീസ് തടഞ്ഞത്. തൃത്താല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മേഴത്തൂരില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
മേഴത്തൂര്‍ സെന്‍ററില്‍ വച്ചാണ് ‘കിങ് ഓഫ് മേഴത്തൂർ മെഗാ ഇശൽ നൈറ്റ്’ എന്നപേരിൽ ഗാനമേള നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്. ഇതിനായി സ്റ്റേജും മറ്റ് സൗകര്യങ്ങളും ഒക്കെ സംഘാടകർ ഒരുക്കിയിരുന്നു. എന്നാൽ, പൊലീസ് അനുമതി ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് തൃത്താല എസ്.ഐ രമേശനും സംഘവും സ്ഥലത്തെത്തി സ്പീക്കർ, മൈക്ക്, ആംബ്ലിഫയര്‍ തുടങ്ങിയവ കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റി തിരിച്ചയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.