വളർത്തുനായ്ക്കളെ തെരുവിൽ തള്ളുന്നത് കർശനമായി തടയും
text_fieldsതിരുവനന്തപുരം: വളർത്തുനായ്ക്കളെ തെരുവിൽ തള്ളുന്നത് തടയാൻ പിഴ ഉൾക്കൊള്ളുന്ന കർശന നിയമനിർമ്മാണം വരും. തദ്ദേശവകുപ്പ് പ്രായോഗികമാർഗങ്ങൾ ഉൾകൊള്ളിച്ച് കേന്ദ്രനിയമത്തിനുള്ളിൽനിന്ന് കരട് തയ്യാറാക്കി നിയമവകുപ്പിന് നൽകും. വരുന്ന നിയമസഭ സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും.
വീടുകൾക്ക് പുറമേ വലിയ ഫാമുകളിൽ ഉൾപ്പെടെ നായ്ക്കളെ വളർത്തുന്നുണ്ട്. നിശ്ചിതകാലം കഴിയുമ്പോൾ ഇവയെ തെരുവിലേക്ക് തള്ളിവിടുന്നതായി വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പരിശോധനയിൽ കണ്ടെത്തി.
വന്ധ്യംകരണം നടക്കുമ്പോഴും തെരുവ് നായ്ക്കൾ വൻതോതിൽ പെരുകുന്നതിന് കാരണമിതാണെന്നാണ് അധികൃതരുടെ നിഗമനം. വളർത്തുനായ്ക്കളുടെ ലൈസൻസ് നിർബന്ധമാക്കുകയും വർഷംതോറും പുതുക്കാൻ വ്യവസ്ഥ കൊണ്ടുവരുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.