തുഞ്ചന്‍ ഉത്സവത്തിന് വര്‍ണാഭ തുടക്കം
text_fieldsതിരൂര്‍: ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവത്തിന് ഭാഷാപിതാവിെൻറ മണ്ണില്‍ വര്‍ണാഭ തുടക്കം. നാലുദിവസം നീളുന്ന ഉത്സവത്തിെൻറ ഉദ്ഘാടനം അസമീസ്-ഹിന്ദി സംവിധായകന് ജാനു ബറുവ ന ിര്‍വഹിച്ചു. സഹിഷ്ണുതയാണ് രാജ്യത്തിെൻറ പാരമ്പര്യമെന്നും ജനങ്ങളെ ഐക്യപ്പെടുത്തുന്ന ശക്തമായ മുന്നേറ്റങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നദികളിലെ മാലിന്യം നീക്കാന്‍ കോടികളുടെ പദ്ധതികള്‍ തയാറാക്കുന്നു. എന്നാല്‍, മനുഷ്യമനസ്സുകളെ വിമലീകരിക്കാനും നല്ല ചിന്തകള്‍ വളര്‍ത്താനും ശ്രമമുണ്ടാകുന്നില്ല. സാമൂഹിക പരിഷ്കരണങ്ങളിലൂടെയാണ് മതേതര മൂല്യങ്ങള്‍ വേരൂന്നിയത്. ഭക്തിപ്രസ്ഥാനം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പരിഷ്കരണങ്ങളെ ഗണ്യമായി സ്വാധീനിച്ചെന്നും അദ്ദേഹം പറഞ്ഞു.
തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പുസ്തകോത്സവ ഉദ്ഘാടനം എം.വി. ശ്രേയാംസ്കുമാര്‍ നിർവഹിച്ചു. സി. രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണന്, വെങ്കിടേഷ് രാമകൃഷ്ണന്, പി. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കായി ദ്രുത കവിതമത്സരം നടന്നു. തുഞ്ചൻ കലോത്സവ ഉദ്ഘാടനം നടന് ഇന്ദ്രന്‍സ് നിർവഹിച്ചു. നര്‍ത്തകി നടരാജ് മധുരയുടെ ഭരതനാട്യം അരങ്ങേറി. വെള്ളിയാഴ്ച ചിന്താവിഷ്ടയായ സീത, ഇന്ദുലേഖ സെമിനാര്‍ നടക്കും. 6.30ന് പുല്ലാങ്കുഴല്‍ കച്ചേരി അരങ്ങേറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.