'ആരിഫ് മുഹമ്മദ് ഖാനെ ഗവർണറെന്ന് വിളിക്കാനാകില്ല'; രൂക്ഷമായി വിമർശിച്ച് ഡോ. ടി.കെ. നാരായണൻ
text_fieldsചെറുതുരുത്തി (തൃശൂർ): ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനം ഉന്നയിച്ച് വിവാദമുയർത്തിയ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ പദവിയൊഴിഞ്ഞു. വിരമിക്കൽ സമ്മേളനത്തിലും ഗവർണറെ അതിരൂക്ഷമായി വിമർശിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.
കലാമണ്ഡലത്തിന്റെ ക്ഷേമത്തിന് ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ഭരണസമിതിയുടെ തലക്ക് മീതെ ഉത്തരവുകൾ പുറപ്പെടുവിച്ച ആരിഫ് മുഹമ്മദ് ഖാനെ ഗവർണറെന്ന് വിളിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചാൻസലറെന്ന പദവി പോലും അദ്ദേഹത്തിന് ചേർന്നതല്ല. ചാൻസലറുടെ തിട്ടൂരം നടപ്പാക്കാനുള്ള വേദിയല്ല കലാമണ്ഡലം.
കലാമണ്ഡലത്തിന്റെ പവിത്രത തകർക്കാനാണ് ഗവർണർ ശ്രമിച്ചത്. ജീവനക്കാരും അധ്യാപകരും ഭരണ സമിതി അംഗങ്ങളും അടിമകളാന്നെന്ന ചിന്ത മികച്ച ഭരണാധികാരിക്ക് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഭരണ സമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.