ടോൾ പ്ലാസ ഇളവ്: സംവിധാനം ഒരുക്കണമെന്ന് ആവശ്യം
text_fieldsകൊച്ചി: ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗുകൾ നിർബന്ധമാക്കുന്നതോടെ ഇളവ് അനുവദിച് ചിരിക്കുന്നവർക്ക് കടന്നുപോകാൻ പ്രത്യേക സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. പാലിയേക്കര ടോൾ പ്ലാസയിലൂടെ സൗജന്യയാത്രക്ക് അർഹനായ തൃശൂർ നെന്മണിക്കര സ്വദേശി കെ.എസ്. സനോജ്കുമാറാണ് ഹരജി നൽകിയിരിക്കുന്നത്.
ടോൾ പ്ലാസക്ക് 10 കി.മീ. ചുറ്റളവിലെ താമസക്കാരനെന്ന നിലയിൽ ഇവിടം കടന്നുപോകാൻ സർക്കാർ ഉത്തരവ് പ്രകാരം ഫ്രീ സ്മാർട്ട് കാർഡാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. ഡിസംബർ ഒന്നുമുതൽ വാഹനങ്ങളിൽ ഫാസ്റ്റ് ടാഗ് ഘടിപ്പിച്ച് വേണം ടോൾ പ്ലാസകൾ വഴി കടന്നുപോകാൻ. പാലിയേക്കരയിൽ എല്ലാ ലൈനുകളും ഫാസ്റ്റ് ടാഗ് വാഹനങ്ങൾക്കായാണ് ഒരുക്കിയിട്ടുള്ളതെന്നും ഫ്രീ സ്മാർട്ട് കാർഡുള്ളവർക്ക് കടന്നുപോകാനുള്ള സംവിധാനത്തെക്കുറിച്ച് വ്യവസ്ഥ ചെയ്തിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. ഫാസ്റ്റ് ടാഗില്ലാതെ ഈ ലൈനിലൂടെ കടന്നുപോകാൻ ശ്രമിച്ചാൽ പിഴയടക്കം ഇരട്ടി ടോൾ തുക നൽകേണ്ടി വരും.
ഒരിക്കൽ ഫാസ്റ്റ് ടാഗ് വാഹനത്തിൽ പതിച്ചാൽ ടോൾ പ്ലാസ കടന്നുപോകുേമ്പാൾ ടോൾ തുക അതിൽനിന്ന് കുറയും. സർക്കാർ ഉത്തരവ് പ്രകാരം അർഹതപ്പെട്ട ഇളവ് നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ ടോൾ പ്ലാസയിലെ എല്ലാ ലൈനുകളും ഫാസ്റ്റ് ടാഗിന് വേണ്ടി മാത്രമായി ഒരുക്കുന്നത് ചട്ടവിരുദ്ധമാണെന്നും കോടതിയുടെ ഇടപെടലുണ്ടാകണമെന്നുമാണ് ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.