പ്രളയക്കെടുതി: മൂന്നിടങ്ങളിലെ ടോൾ ഒഴിവാക്കി
text_fieldsകൊച്ചി: കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മൂന്നിടങ്ങളിലെ ടോൾ ഒഴിവാക്കിയതായി നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചു. തൃശൂർ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം പ്ലാസകളിലെ ടോൾ പിരിവ് ഒഴിവാക്കുമെന്നാണ് അതോറിറ്റി അറിയിച്ചത്. ആഗസ്റ്റ് 26 വരെ ടോൾ പിരിക്കില്ലെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.
പ്രളയക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പോയ വാഹനങ്ങളിൽ നിന്നുവരെ ടോൾ പിരിച്ചതായി പരാതിയുയർന്നിരുന്നു. തുടർന്ന് ടോൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ടോൾ ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി തയാറായത്.
നേരത്തെ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദേശരാജ്യങ്ങളിൽ നിന്ന് അയക്കുന്ന സാധനങ്ങൾക്ക് നികുതി ചുമത്താനുള്ള കേന്ദ്രസർക്കാർ തീരുമാനവും വിവാദത്തിന് കാരണമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.