അറ്റകുറ്റപ്പണി: െട്രയിനുകൾ വൈകും
text_fieldsപാലക്കാട്: കരുനാഗപ്പള്ളിയിലും പെരിനാടും സ്റ്റേഷനുകളിൽ ട്രാക്കിൽ അറ്റകുറ്റപ ്പണി നടക്കുന്നതിനാൽ തിരുവനന്തപുരത്തുനിന്ന് രാത്രി 10ന് പുറപ്പെടുന്ന 16343 അമൃത എക് സ്പ്രസ് ജനുവരി ഒന്നിന് രണ്ട് മണിക്കൂറും മൂന്നിന് ഒരു മണിക്കൂറും വൈകും. തിരുവനന്തപുരത്തുനിന്ന് മൂന്നിന് (വ്യാഴാഴ്ച) 8.30ന് പുറപ്പെടുന്ന തിരുവനന്തപുരം-മംഗളൂരു സെൻട്രൽ എക്സപ്രസ് രണ്ട് മണിക്കൂർ വൈകും.
മംഗളൂരു-കോയമ്പത്തൂർ ഇൻറർസിറ്റി എക്സ്പ്രസ് ചില ദിവസങ്ങളിൽ വൈകും. രാവിലെ 11.45ന് മംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ 50 മിനിറ്റ് വൈകി ഉച്ചക്ക് 12.35നായിരിക്കും പുറപ്പെടുക.
പുതുവത്സര ദിനമായ ജനുവരി ഒന്ന് ഒഴിച്ചുള്ള എല്ലാ ചൊവ്വാഴ്ചകളിലും (എട്ട്, 15, 22, 29) എല്ലാ വെള്ളിയാഴ്ചകളിലും (നാല്, 11, 18, 25) എല്ലാ ശനിയാഴ്ചകളിലുമാണ് (അഞ്ച്, 12, 19, 26) സമയമാറ്റമെന്ന് റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.