ട്രെയിൻ സർവിസുകൾ റദ്ദാക്കി
text_fieldsപാലക്കാട്: സെപ്റ്റംബർ 25, 26 തീയതികളിൽ രാവിലെ 6.40ന് ഗോരഖ്പുർ ജങ്ഷനിൽനിന്ന് പുറപ്പെടുന്ന നമ്പർ 12511 ഗോരഖ്പുർ-തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസും സെപ്റ്റംബർ 28, 30 തീയതികളിൽ രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന നമ്പർ 12512 തിരുവനന്തപുരം-ഗോരഖ്പുർ രപ്തിസാഗർ എക്സ്പ്രസും പൂർണമായും റദ്ദാക്കി.
സെപ്റ്റംബർ 21, 23, 24 തീയതികളിൽ രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടേണ്ട നമ്പർ 12512 തിരുവനന്തപുരം-ഗോരഖ്പുർ രപ്തിസാഗർ എക്സ്പ്രസ് ഗോമതിനഗറിൽ താൽക്കാലികമായി നിർത്തും. ഗോമതിനഗറിനും ഗോരഖ്പുർ ജങ്ഷനും ഇടയിൽ ഈ സർവിസ് ഭാഗികമായി റദ്ദാക്കും.
സെപ്റ്റംബർ 18, 19, 21 തീയതികളിൽ രാവിലെ 6.40ന് ഗോരഖ്പുരിൽനിന്ന് പുറപ്പെടേണ്ട നമ്പർ 12511 ഗോരഖ്പുർ-തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ്, അതേ ദിവസം രാവിലെ 11ന് ഗോമതിനഗറിൽനിന്ന് പുറപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.