Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുന്നാള്‍ ദിനത്തിലും...

പെരുന്നാള്‍ ദിനത്തിലും അധ്യാപകര്‍ക്ക് പരിശീലന ക്ലാസ്: കൊച്ചിയിലെ സ്വകാര്യ സ്‌കൂൾ നടപടി വിവാദത്തിൽ

text_fields
bookmark_border
പെരുന്നാള്‍ ദിനത്തിലും അധ്യാപകര്‍ക്ക് പരിശീലന ക്ലാസ്: കൊച്ചിയിലെ സ്വകാര്യ സ്‌കൂൾ നടപടി വിവാദത്തിൽ
cancel

കൊച്ചി: പെരുന്നാള്‍ ദിനത്തിലും അധ്യാപകര്‍ക്ക് ദിവസം മുഴുവന്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ച് കൊച്ചിയിലെ സ്വകാര്യ സ്‌കൂള്‍ ഗ്രൂപ്പിന്റെ നടപടി വിവാദത്തിൽ. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് വരെയാണ് 300 ഓളം അധ്യാപകര്‍ക്ക് ഗ്രൂപ്പിന്റെ കീഴിലുളള സ്‌കൂളുകളില്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്.

മധ്യവേനല്‍ അവധി കഴിഞ്ഞിട്ടില്ലെങ്കിലും ക്ലാസിലെത്തിയിലെങ്കില്‍ കാഷ്വല്‍ അവധിയാവും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ വിഷയങ്ങളില്‍ ഇത്തരത്തിലുളള പരിശീലന ക്ലാസുകള്‍ നടത്തിവരുകയാണ്. പെരുന്നാള്‍ അവധി 28 നും കൂടി ബാധകമാക്കിയതോടെ ഇന്നത്തെ പരിശീലന ക്ലാസ് മാറ്റുമെന്നാണ് കരുതിയതെങ്കിലും അധികൃതര്‍ തയാറായില്ല.

ഭാരതീയ വിദ്യാഭവന്റെ അധീനതയിലുളള നഗരത്തിലെ എല്ലാ സ്‌കൂളുകളിലും വ്യത്യസ്ത അധ്യാപക പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്. ഏഴോളം സ്‌കൂളുകളാണ് ഈ ഗ്രൂപ്പിന് കൊച്ചിയില്‍ മാത്രമുളളത്. സ്‌കൂളിലെ തലപ്പത്തുളള രണ്ടു വിഭാഗം തമ്മിലുളള വടംവലിയിലാണ് മത്സരിച്ച് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നതെന്ന് പരാതിയുണ്ട്.

പെരുന്നാള്‍ 28-ന് ആയതോടെ നെഗോഷിബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട് പ്രകാരം അവധിയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും അധ്യാപകര്‍ രാവിലെ തന്നെ എത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. മതപരമായ വിശേഷ ദിവസങ്ങളില്‍ ഇതിനു മുമ്പും ഇത്തരത്തിലുളള വിവേചനപരമായ നടപടി സ്‌കൂള്‍ ഗ്രൂപ്പ് സ്വീകരിച്ചതായി ആക്ഷേപമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളില്‍ മലയാളത്തില്‍ സംസാരിച്ചതിന് ചലച്ചിത്ര നടിയുടെ കുട്ടിക്ക് ഫൈന്‍ ഈടാക്കിയതിന്റെ പേരിലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid dayteachers training
News Summary - Training class for teachers on Eid day too
Next Story