നെല്ലിയാമ്പതിയിൽ ആദിവാസി യുവതി വഴിയിൽ പ്രസവിച്ചു
text_fieldsനെന്മാറ (പാലക്കാട്): നെല്ലിയാമ്പതിയിൽനിന്ന് ആശുപത്രിൽ പോകാൻ നടക്കുന്നതിനിടെ ആദിവാസി യുവതി വഴിയിൽ പ്രസവിച്ചു. വണ്ടാഴി പഞ്ചായത്തിലെ തളികക്കല്ല് ആദിവാസി നഗറിലെ അനീഷിന്റെ ഭാര്യ സലീഷയാണ് (24) അയിലൂർ നേർച്ചപ്പാറക്കടുത്ത് വഴിയരികിൽ ആൺകുഞ്ഞിനെ പ്രസവിച്ചത്.
സമീപത്തെ വീട്ടമ്മമാർ അമ്മക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി. അനീഷും കുടുംബവും നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയം ഭാഗത്താണ് കുടിൽകെട്ടി താമസിക്കുന്നത്.
ചെള്ളിക്കയം ഭാഗത്തുനിന്ന് ഇവരുടെ വീടുൾപ്പെടുന്ന തളികക്കല്ല് ഭാഗത്തേക്ക് കുത്തനെയുള്ള കയറ്റമായതിനാലാണ് നേർച്ചപ്പാറ ഭാഗത്തേക്ക് അഞ്ച് കിലോമീറ്റർ ദൂരം വനമേഖലയിലൂടെ നടന്നത്. വിവരമറിഞ്ഞ് പഞ്ചായത്തംഗം കെ.എ. മുഹമ്മദ് കുട്ടി സ്ഥലത്തെത്തി.
എസ്.ടി പ്രമോട്ടർ മിനി, ആശ പ്രവർത്തകരായ മിനി സാബു, ഷക്കീല അഷറഫ് എന്നിവർ കുഞ്ഞിനെയും അമ്മയെയും പാലക്കാട് ആശുപത്രിയിൽ എത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.