മുത്തലാഖ് ബിൽ ജനാധിപത്യവിരുദ്ധം –ഡോ. അസ്മ സഹ്റ
text_fieldsകൊച്ചി: മുത്തലാഖ് ബിൽ ഇന്ത്യൻ ജനാധിപത്യത്തിന് വിരുദ്ധമാണെന്ന് ഓൾ ഇന്ത്യ മുസ്ലിം പേ ഴ്സനൽ ലോ ബോർഡ് വനിതവിഭാഗം ചീഫ് ഓർഗനൈസർ ഡോ. അസ്മ സഹ്റ. മുസ്ലിം വ്യക്തിനിയമങ്ങൾക ്കെതിരെയാണ് കേന്ദ്രസർക്കാർ ബില്ല് കൊണ്ടുവന്നിരിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ അവ കാശത്തെ സംരക്ഷിക്കുന്നതിനാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇത് സ്ത്രീകളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. ഈ ബില്ലുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും മുസ്ലിം സ്ത്രീകൾക്ക് ലഭിക്കില്ല. രാജ്യത്തെ 20 കോടി മുസ്ലിം സ്ത്രീ-പുരുഷന്മാരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. മുത്തലാഖ് ചൊല്ലിയ പുരുഷനെ ജയിലിലടച്ചതുകൊണ്ട് എന്താണ് ഗുണം. കുടുംബങ്ങളെ കൂടുതൽ തകർച്ചയിലേക്കാണ് ഇത് നയിക്കുകയെന്നും അവർ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എല്ലാ മുസ്ലിം സമുദായങ്ങളും ഒന്നടങ്കം ഈ ബില്ലിനെതിരെയാണ്. മുസ്ലിം വ്യക്തിനിയമത്തിൽ മാറ്റംവരുത്തേണ്ട ആവശ്യം ഈ കാലഘട്ടത്തിലില്ല. ഇസ്ലാമിക ശരീഅത്ത് നിയമങ്ങളെക്കുറിച്ചും സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും ബോധവത്കരിക്കാൻ മുസ്ലിം വുമൻസ് സെൽ സംസ്ഥാനവ്യാപകമായി പരിപാടി സംഘടിപ്പിക്കും. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്ത്രീകളെ ഉന്നതിയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവത്കരണ പരിപാടി. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ടോൾ ഫ്രീ നമ്പറും ആരംഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷ്, ഉർദു, തമിഴ്, മലയാളം, ഹിന്ദി, കന്നട, ബംഗാളി തുടങ്ങി ഏഴുഭാഷകളിൽ ഇതിെൻറ സേവനം ലഭ്യമാകും. വിവാഹം, കുടുംബം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് പരാതികൾ പറയാം. ഇവർക്ക് ആവശ്യമുള്ള കൗൺസലിങ്ങും നിയമസഹായവും അതത് ജില്ല കേന്ദ്രങ്ങൾ വഴി നൽകുമെന്നും അസ്മ സഹ്റ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.