മേയർക്ക് നേരെ വധശ്രമം: ബി.ജെ.പി കൗൺസിലർമാർക്ക് മുൻകൂർ ജാമ്യം
text_fieldsതിരുവനന്തപുരം: കോർപറേഷൻ മേയർ വി.കെ. പ്രശാന്തിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ബി.ജെ.പി കൗൺസിലർമാർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. എന്നാൽ, ബി.ജെ.പി പ്രവർത്തകനും കേസിലെ ഇരുപതാം പ്രതിയുമായ ആനന്ദിെൻറ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡജ് കെ.ഹരിപാലിേൻറതാണ് ഉത്തരവ്. ബി.ജെ.പി കൗൺസിലർമാരായ ഗിരികുമാർ, വിജയകുമാർ, ഹരികുമാർ, അനിൽകുമാർ, വി.ഗിരി, ആർ.സി. ബീന, സജി എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. മേയറുടെ പരാതിയിൽ ഇവർക്കെതിരെ മ്യൂസിയം പൊലീസ് വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, ഒദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
എം.പി.മാർക്കും എം.എൽ എ മാർക്കും ഹൈമാസ്സ് ലൈറ്റ് സ്ഥാപിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് മേയർ കേന്ദ്രത്തിന് കത്ത് അയിച്ചിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ ഗിരികുമാർ കൊണ്ടുവന്ന പ്രമേയത്തിന് അംഗീകാരം നിഷേധിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ബി.ജെ.പി കൗൺസിലർമാരുടെ ആക്രമണത്തിൽ മേയർക്ക് പരിക്കേറ്റുവെന്നാണ് കേസ്. സംഭവത്തെതുടർന്ന് പരിക്കേറ്റ മേയറെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.
തുടർന്ന് മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി കീൺസിലർമാർക്കെതിരെ കേെസടുത്തത് ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വനിതാകൗൺസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസും നിലവിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.