ജാഗി ജോണിന്റെ മരണം: പ്രാഥമികാന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണിെൻറ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. മൃതദേഹത്തിെൻറ വിരലടയാളം പോലും പ്രാഥമികഘട്ടത്തിൽ പേരൂർക്കട പൊലീസ് ശേഖരിച്ചില്ലെന്ന് സ്പെഷൽബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുറവൻകോണത്തിന് സമീപമുള്ള വീട്ടിൽ ജാഗിയുടെ മൃതദേഹം അടുക്കളയിൽ കണ്ടെത്തിയത്.
തലയിടിച്ച് വീണ് മരിച്ചതാകാമെന്ന നിഗമനത്തിലെത്തിയ പൊലീസ് സംഭവം ഗൗരവത്തോടെ കണ്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തിയെങ്കിലും അന്ന് ഒരു നടപടിയും പൊലീസ് കൈക്കൊണ്ടില്ല. അടുത്ത ദിവസമാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. മൃതദേഹം കണ്ടെത്തിയ മുറിക്കുള്ളിൽനിന്നും വീടിെൻറ പരിസരത്തുനിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണസംഘത്തിന് പിഴവ് സംഭവിെച്ചന്നാണ് കണ്ടെത്തൽ.
മണിക്കൂറുകള് മൃതദേഹം കിടന്ന സ്ഥലത്തുനിന്നും വിരലടയാളമോ ശാസ്ത്രീയതെളിവുകളോ ശേഖരിച്ചില്ല. ദുരൂഹമരണം ശ്രദ്ധയിൽെപട്ടാൽ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് മുറികളും അലമാരയുമൊക്കെ പരിശോധിക്കേണ്ടിയിരുന്നത്. എന്നാൽ ഇവിടെ ഫോറൻസിക് സംഘത്തിെൻറ അസാന്നിധ്യത്തിലാണ് പൊലീസ് പരിശോധന നടന്നതെത്ര.
നിരവധിേപർ കയറിയിറങ്ങിയ ശേഷം ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടിനുള്ളിൽ ഫോറൻസിക് സംഘത്തെ പരിശോധനക്കായി പേരൂർക്കട പൊലീസ് വിളിച്ചു വരുത്തിയതെന്നും റിപ്പോർട്ടിലുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കാൻ കൊണ്ടു പോകുന്നതിന് മുമ്പാണ് ജാഗിയുടെ വിരലടയാളം പോലും ശേഖരിച്ചത്.
ജാഗിയുടെ തലക്കുപിന്നിലേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിെൻറ എല്ലിന് ഒടിവുണ്ടായിട്ടുണ്ട്. പിടിച്ചുതള്ളിയതുകൊണ്ടോ ശക്തമായി തലയിടിച്ച് വീണതിനാലോ ഉണ്ടായേക്കാവുന്ന പരിക്കെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.