പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം കവർന്നു; മീശവിനീതും കൂട്ടാളിയും പിടിയിൽ
text_fieldsകൊച്ചി: പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ ടിക്ടോക്, ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായ മീശ വിനീതും കൂട്ടാളി ജിത്തുവും പിടിയിൽ.
കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്. ബലാത്സംഗ കേസിലുൾപ്പടെ പ്രതിയാണ് ഇയാൾ.മാർച്ച് 23നായിരുന്നു കേസിനാസ്പദമായ സംഭവം. കണിയാപുരത്തുള്ള എസ്.ബി.ഐ പള്ളിപ്പുറം ശാഖക്ക് മുന്നിൽവെച്ചാണ് കവർച്ചയുണ്ടായത്.
പമ്പിന്റെ മാനേജർ രണ്ടര ലക്ഷം രൂപ ബാങ്കിലടക്കാൻ പോകവെയാണ് കവർച്ച നടന്നത്. ബാങ്കിന് മുന്നിലെ ജനറേറ്ററിന്റെ മറവിൽ ഒളിച്ചിരുന്ന പ്രതികൾ മാനേജർ എത്തിയതും കൈയിലെ പണമടങ്ങിയ പൊതി തട്ടിപ്പറിച്ച് നേരത്തെ സ്റ്റാർട്ട് ചെയ്ത് വെച്ച സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നിരവധി സി.സി.ടി.വി കാമറകൾ ഉൾപ്പടെ പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.