Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ; അമ്മയുടെയും കുഞ്ഞിന്റേതുമാണെന്ന് സ്ഥിരീകരണം

text_fields
bookmark_border
നാലു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്
പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ; അമ്മയുടെയും കുഞ്ഞിന്റേതുമാണെന്ന് സ്ഥിരീകരണം
cancel

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി​പ്പു​ഴ​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ര​ണ്ട് ചാ​ക്കു​ക​ളി​ലാ​യി ഒ​രു സ്ത്രീ​യു​ടേ​യും കു​ഞ്ഞി​ന്റേ​യും ശ​രീ​ര​ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ത​ല​യും ശ​രീ​ര ഭാ​ഗ​ങ്ങ​ളും അ​റു​ത്തു മാ​റ്റി ചാ​ക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച നാ​ല​ര​യോ​ടെ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ നി​ല​യി​ൽ ക​ണ്ട​ത്. ഒ​രു​ചാ​ക്കി​ൽ ര​ണ്ട് ത​ല​ക​ളും മ​റ്റ് ചാ​ക്കു​ക​ളി​ൽ ബാ​ക്കി ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ നി​ല​യി​ലു​മാ​യി​രു​ന്നു. പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചീ​ര​ക്ക​ട​വ് ഭാ​ഗ​ത്തെ ഭ​വാ​നി​യു​ടെ തീ​ര​ത്താ​ണ് മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ചാ​ക്ക് കെ​ട്ടു​ക​ൾ ക​ണ്ട​ത്തി​യ​ത്.

ആ​റു വ​യ​സ് തോ​ന്നി​ക്കു​ന്ന കു​ട്ടി​യു​ടെ​യും യു​വ​തി​യാ​യ അ​മ്മ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടാ​കാ​മെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ണ്ടെ​ത്തി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ആ​രു​ടേ​താ​ണെ​ന്നും ഇ​വ എ​ങ്ങ​നെ​യാ​ണ് പു​ഴ​യി​ല്‍ എ​ത്തി​യ​തെ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ന്റെ തി​രി​ച്ച​റി​യ​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two Bodies Found Tied in Sacks in River at Attappadi; Mother and Child Identified
Next Story