Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസേലത്ത് വാഹനാപകടം:...

സേലത്ത് വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു

text_fields
bookmark_border
സേലത്ത് വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു
cancel

കോയമ്പത്തൂർ: സേലത്തിന്​ സമീപമുണ്ടായ ബൈക്കപകടത്തിൽ രണ്ട്​ മലയാളി യുവാക്കൾ മരിച്ചു. കോഴിക്കോട്​ കൊയിലാണ്ടി സ്വദേശികളായ റസൽ എന്ന റസത്ത്​ അലി (22), അബ്​ദുൽ ആദിൽ എന്ന അഫ്​സൽ അലി (23) എന്നിവരാണ്​ മരിച്ചത്​. ചെന്നൈയിലെ സ്വകാര്യ സോഫ്​റ്റ്​വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളാണ്​. 

പെരുന്നാൾ ആഘോഷത്തിന്​ ഇവർ ബൈക്കിലാണ്​ ചെന്നൈയിൽനിന്ന്​ നാട്ടി​ലെത്തിയത്​. മൂന്ന്​ ദിവസത്തെ ആഘോഷത്തിനുശേഷം ചൊവ്വാഴ്​ച രാത്രി 11നാണ്​ ഒരേ ബൈക്കിൽ ചെന്നൈയിലേക്ക്​ തിരിച്ചത്​. പാലക്കാട്​, കോയമ്പത്തൂർ, സേലം വഴി കടന്നുപോയ ശേഷം ആത്തൂരിന്​ സമീപം ദേശീയപാതയിൽ നിയന്ത്രണംവിട്ട്​ ബൈക്ക്​ സ​​​െൻറർ മീഡിയനിൽ ഇടിച്ച്​ തെറിക്കുകയായിരുന്നു. റസൽ സംഭവസ്​ഥലത്തും അബ്​ദുൽ ആദിൽ ആത്തൂർ ഗവ. ആശുപത്രിയിലുമാണ്​ മരിച്ചത്​.

ആറോടെയാണ്​ അപകടം. തലൈവാസൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. അപകടത്തിൽപ്പെട്ടവരുടെ ഡ്രൈവിങ്​ ലൈസൻസിലെ വിലാസത്തിൽ ബന്ധപ്പെട്ടാണ്​ പൊലീസ്​ ബന്ധുക്കളെ വിവരമറിയിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike accident
News Summary - Two malayali youth killed in salem
Next Story