അവധി ആഘോഷിക്കാനെത്തിയ പ്ലസ് ടു വിദ്യാർഥികൾ മീനച്ചിലാറ്റിൽ മുങ്ങിമരിച്ചു
text_fieldsഈരാറ്റുപേട്ട: സഹപാഠികൾക്കൊപ്പം അവധി ആഘോഷിക്കാൻ പൂഞ്ഞാറിലെത്തിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മീനച്ചിലാറ്റിലെ കയത്തിൽ മുങ്ങിമരിച്ചു. കോട്ടയം കഞ്ഞിക്കുഴി ബേക്കർ വിദ്യാപീഠ് സ്‌കൂൾ പ്ലസ് ടു വിദ്യാർഥികളായ ക്രിസ്റ്റഫർ എബ്രഹാം ജേക്കബ് (17), കുമാരനല്ലൂർ സ്വദേശി മുഹമ്മദ് റിയാസ് (17) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 1.45ന് പൂഞ്ഞാര്‍ കല്ലേക്കുളം ഉറവക്കയത്തിലായിരുന്നു അപകടം. തിരുവനന്തപുരം മങ്ങാട്ട് വിജയ കോട്ടേജില്‍ എബിന്‍ (17), കോട്ടയം ചിറക്കരോട്ട് കണ്ണന്‍ പിള്ളയുടെ മകന്‍ അമല്‍രാഗ് (17) എന്നിവർെക്കാപ്പം കോട്ടയത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ റിയാസും ക്രിസ്റ്റഫറും ചൊവ്വാഴ്ച രാവിലെയാണ് പൂഞ്ഞാറിലെ സ്ഥലങ്ങള്‍ കാണാൻ എത്തിയത്. സ്റ്റാൻഡിൽ ഇറങ്ങി നടന്ന ഇവർ കുളിക്കാൻ ലക്ഷ്യമിട്ട് മീനച്ചിലാറിെൻറ കരയിലെ പാറക്കെട്ടിൽ വിശ്രമിക്കുന്നതിനിടെ കാൽവഴുതി ക്രിസ്റ്റഫർ മീനച്ചിലാറ്റിലേക്ക് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ക്രിസ്റ്റഫർ മുങ്ങിത്താഴുന്നത് കണ്ട് മുഹമ്മദ് റിയാസും ഒപ്പം ചാടി.
ക്രിസ്റ്റഫറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും ചുഴിയിൽപെടുകയായിരുന്നു. ഇവർ മുങ്ങിത്താഴുന്നത് കണ്ട് ഭയന്ന സുഹൃത്തുക്കൾ ബഹളംെവച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് അഗ്‌നിരക്ഷ സേനയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ ഓഫിസർ അനൂപ് പി. രവീന്ദ്രൻ, ലീഡിങ് ഫയർമാൻമാരായ വിനോദ്, നിക്കോളാസ് സെബാസ്റ്റ്യൻ, പി.ടി. മാത്യു, റോബിൻ എസ്. തോമസ്, ഹരീഷ് കുമാർ, രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ ചുഴിയിൽനിന്നാണ് ഇരുവരെയും കണ്ടെടുത്തത്.
ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇവർ ആറിന് സമീപം ഫോട്ടോയെടുത്ത് നടക്കുന്നത് കണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാർ പറയുന്നു. റിയാസിെൻറ ഉമ്മയുടെ വീട് ഈരാറ്റുപേട്ടയിലാണെങ്കിലും ഇവർ അവിടെ പോയിരുന്നില്ല. ഇടക്കിടെ മഴ പെയ്തതു കാരണം ആറ്റില്‍ നല്ല ഒഴുക്കുണ്ടായിരുന്നു.പരിചയമില്ലാത്തതും നീന്തൽ വശമില്ലാത്തതുമാണ് അപകടകാരണം. നിരവധി അപകടങ്ങള്‍ ഉണ്ടായ ഉറവക്കയത്തില്‍ ആരും ഇറങ്ങാറില്ല. ഇവിടെ മാതാവ് നോക്കിനില്‍ക്കേ തമിഴ്‌നാട് സ്വദേശി യുവാവ് മുങ്ങിമരിച്ചിട്ട് ഏറെയായില്ല.
ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുഹമ്മദ് റിയാസിെൻറ ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കോട്ടയം തിരുനക്കര പുത്തൻപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ക്രിസ്റ്റഫറിെൻറ സംസ്കാരം വ്യാഴാഴ്ച പന്നിമറ്റം സി.എസ്.െഎ പള്ളി സെമിത്തേരിയിൽ. സ്കൂളിലെ വിവിധ ഹൗസുകളിലെ ലീഡർമാരായ ഇരുവരും പഠനത്തിൽ മിടുക്കരായിരുന്നു.
മുഹമ്മദ് റിയാസ് മിമിക്രിയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ക്രിസ്റ്റഫറിന് ഫോേട്ടാഗ്രഫിയിലായിരുന്നു താൽപര്യം. കോമേഴ്സ് വിഭാഗം വിദ്യാർഥിയായ മുഹമ്മദ് റിയാസ് തിരുനക്കര പുത്തൻപള്ളി ജുമാമസ്ജിദ് പരിപാലന സമിതി സെക്രട്ടറിയും വ്യാപാരിയുമായ എൻ.എ. ഹബീബിെൻറ മകനാണ്. കോട്ടയം കുമാരനല്ലൂർ കൊച്ചാലുംമൂട് ദിനേശ് ഭവനിലാണ് താമസം. മാതാവ്: ഈരാറ്റുപേട്ട കാരക്കാട് ഷാമില. സഹോദരങ്ങൾ: നസ്രിയ, ആയിഷ (കോട്ടയം സി.എം.എസ് കോളജ് ബിരുദവിദ്യാർഥി). സയൻസ് വിഭാഗം വിദ്യാർഥിയായ ക്രിസ്റ്റഫർ എബ്രഹാം കോട്ടയം സി.എം.എസ് കോളജ് സ്‌കൂൾ ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപകൻ എബ്രഹാം ജേക്കബിെൻറ മകനാണ്. സഹോദരങ്ങൾ: ക്രിസ്റ്റി ജേക്കബ്, ക്രിസ്റ്റീന ജേക്കബ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.