
സമീർ ബാബു
സമീർ ബാബുവിേന്റത് രാഷ്ട്രീയ കൊലപാതകമെന്ന് യു.ഡി.എഫ്; മുസ്ലിം ലീഗിന് ദുഷ്ടലാക്കെന്ന് സി.പി.എം
text_fieldsമലപ്പുറം: ഒറവംപുറത്ത് ബുധനാഴ്ച രാത്രി മുസ്ലിം ലീഗ് പ്രവർത്തകനായ സമീർ ബാബു കുത്തേറ്റ് മരിക്കാനിടയായ സംഭവത്തെ ചൊല്ലി യു.ഡി.എഫും സി.പി.എമ്മും തമ്മിൽ തർക്കം. സി.പി.എം-മുസ്ലിം ലീഗ് രാഷ്ട്രീയ അസ്വാരാസ്യത്തെ തുടർന്ന് രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.
എന്നാൽ, കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു. രാഷ്ട്രീയ കൊലപാതകമല്ലെന്ന് വരുത്തിത്തീർക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം പരാജയപ്പെട്ടതിെൻറ പക തീർക്കാനാണ് കൊലപാതകം നടത്തിയത്. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതക മോഡൽ മലപ്പുറത്തേക്കും കൊണ്ടുവന്ന് ജില്ലയുടെ സമാധാനാന്തരീക്ഷം തകർക്കാനാണ് സി.പി.എം ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
സമീറിേൻറത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കൊലയാളികളെ നിയമത്തിന് മുന്നില് കൊണ്ടുവരണം. നിരവധിതവണ സംഘര്ഷമുണ്ടായ സ്ഥലമാണവിടം. പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേമസയം, കുടുംബവഴക്കിനെ തുടർന്ന് യുവാവ് മരിച്ച സംഭവം സി.പി.എമ്മിെൻറ തലയിൽ കെട്ടിവെക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അറിയിച്ചു. ആര്യാടൻ കുടുംബവും കിഴക്കുംപറമ്പൻ കുടുംബവും തമ്മിലെ വഴക്കിനെ തുടർന്നാണ് സമീർ കൊല്ലപ്പെട്ടത്.
ജനുവരി നാലിന് മുസ്ലിം ലീഗ് പ്രവർത്തകൻ കിഴക്കുംപറമ്പൻ ആൻസിഫിനെ പ്രാദേശിക ലീഗ് നേതാവായ ആര്യാടൻ ബാവുട്ടി മർദിച്ച സംഭവമാണ് സംഘർഷത്തിന് തുടക്കം. പൊലീസ് ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഇതിെൻറ തുടർച്ചയാണ് ബുധനാഴ്ചയുണ്ടായത്. കുടുംബവഴക്കിനിടെയാണ് സമീറിന് കുത്തേറ്റത്.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ലീഗ് പ്രവർത്തകനായ മജീദാണ്. ഇത് മറച്ചുവെച്ച് സി.പി.എം നടത്തിയ കൊലപാതകമായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കൊലപാതകത്തെ ലീഗ് രാഷ്ട്രീയവത്കരിക്കുന്നതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.