Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെയിൽവേ വിഹിതത്തിലും...

റെയിൽവേ വിഹിതത്തിലും പക്ഷപാതം; മറ്റുള്ളവർക്ക്​ വാരി​ക്കോരി, കേരളത്തിന്​ ചില്ലിക്കാശ്

text_fields
bookmark_border
റെയിൽവേ വിഹിതത്തിലും പക്ഷപാതം; മറ്റുള്ളവർക്ക്​ വാരി​ക്കോരി, കേരളത്തിന്​ ചില്ലിക്കാശ്
cancel

തി​രു​വ​ന​ന്ത​പു​രം: അ​തി​വേ​ഗ ഇ​ട​നാ​ഴി​യി​ൽ നി​ന്ന്​ കേ​ര​ള​ത്തെ പു​റ​ന്ത​ള്ളി​യ​തി​ന്​ പി​ന്നാ​ലെ റെ​യി​ൽ വി​ക​സ​ന ഫ​ണ്ടി​ലും ക​ടു​ത്ത പ​ക്ഷ​പാ​തം. മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കു​റ​ഞ്ഞ വി​ഹി​ത​മാ​ണ് കേ​ര​ള​ത്തി​ന്​ ന​ൽ​കി​യ​ത്. ബ​ജ​റ്റി​ൽ 3,795 ​കോ​ടി​യാ​ണ്​ കേ​ര​ള​ത്തി​നു​ള്ള റെ​യി​ൽ​വേ വി​ഹി​തം. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും സ്​​റ്റേ​ഷ​ൻ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള വി​ഹി​ത​മാ​ണ്. മ​ഹാ​രാ​ഷ്ട്ര​യ്ക്കും ഉ​ത്ത​ർ​പ്ര​ദേ​ശി​നും ല​ഭി​ച്ച തു​ക​യു​ടെ ആ​റി​ലൊ​ന്നു​പോ​ലും കേ​ര​ള​ത്തി​നി​ല്ല. അ​യ​ൽ സം​സ്ഥാ​ന​മാ​യ ത​മി​ഴ്‌​നാ​ടി​ന് ല​ഭി​ച്ച വി​ഹി​ത​ത്തി​ന്റെ പ​കു​തി പോ​ലും കേ​ര​ള​ത്തി​ന് ല​ഭി​ച്ചി​ല്ലെ​ന്ന​തും അ​വ​ഗ​ണ​ന​യു​ടെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്നു.

റെ​യി​ൽ ശൃം​ഖ​ല​യു​ടെ ആ​ധു​നി​ക​വ​ത്​​ക​ര​ണം, യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ൽ, അ​തി​വേ​ഗ ക​ണ​ക്റ്റി​വി​റ്റി എ​ന്നി​വ​യ്ക്കാ​ണ് ബ​ജ​റ്റി​ലെ മു​ൻ​ഗ​ണ​ന. അ​തേ​സ​മ​യം, വി​ഹി​തം കു​റ​ഞ്ഞ​തോ​ടെ കേ​ര​ള​ത്തി​ലെ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം മ​ന്ദ​ഗ​തി​യി​ലാ​കും. ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് ല​ഭി​ച്ച വി​ഹി​ത​ത്തി​ന്റെ വ​ലി​യൊ​രു ഭാ​ഗം സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​നാ​ണ് മാ​റ്റി​വെ​ച്ച​ത്. വ​ലി​യ പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യും സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണം പോ​ലെ, താ​ര​ത​മ്യേ​ന ചെ​ല​വ് കു​റ​ഞ്ഞ പ​ദ്ധ​തി​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യു​മാ​ണെ​ന്നാ​ണ്​​ വി​മ​ർ​ശ​നം.

സ്റ്റേ​ഷ​ൻ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും പ്ര​ധാ​ന​മാ​ണെ​ങ്കി​ലും ഇ​ത് ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​നോ പു​തി​യ ട്രാ​ക്കു​ക​ൾ നി​ർ​മി​ക്കാ​നോ സ​ഹാ​യി​ക്കി​ല്ല. അ​തി​നാ​ൽ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ൾ കൂ​ടി​ല്ല. യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​യ ട്രെ​യി​നു​ക​ളു​ടെ കു​റ​വും വൈ​കി​യോ​ട്ട​വും പ​രി​ഹ​രി​ക്കാ​ൻ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക് ക​ഴി​യി​ല്ല. കേ​ര​ള​ത്തി​ന്റെ റെ​യി​ൽ​വേ വി​ക​സ​നം ത​ട​സ്സ​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ആ​സ്ഥാ​നം ചെ​ന്നൈ​യി​ൽ ആ​യ​താ​ണ്. കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ഡി​വി​ഷ​നു​ക​ൾ​ക്ക് സ്വ​ത​ന്ത്ര തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ അ​ധി​കാ​ര​മി​ല്ല.

ആ​ന്ധ്രാ​പ്ര​ദേ​ശി​നാ​യി വി​ശാ​ഖ​പ​ട്ട​ണം ആ​സ്ഥാ​ന​മാ​ക്കി പു​തി​യ ‘സൗ​ത്ത് കോ​സ്റ്റ് റെ​യി​ൽ​വേ’ അ​നു​വ​ദി​ച്ച കേ​ന്ദ്രം, കേ​ര​ള​ത്തി​ന്റെ സോ​ൺ ആ​വ​ശ്യ​ത്തെ ട്രാ​ക്ക് ദൈ​ർ​ഘ്യം കു​റ​വാ​ണെ​ന്ന ന്യാ​യം പ​റ​ഞ്ഞ് ത​ള്ളി. ബ​ജ​റ്റി​ൽ മും​ബൈ-​പു​ണെ, പു​ണെ-​ഹൈ​ദ​രാ​ബാ​ദ്, ഹൈ​ദ​രാ​ബാ​ദ്-​ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്-​ചെ​ന്നൈ, ചെ​ന്നൈ-​ബം​ഗ​ളൂ​രു, ഡ​ൽ​ഹി-​വാ​രാ​ണ​സി, വാ​രാ​ണ​സി-​സി​ലി​ഗു​രി എ​ന്നീ 4,000 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള അ​തി​വേ​ഗ ഇ​ട​നാ​ഴി​ക​ൾ നി​ർ​മി​ക്കാ​നാ​യി 16 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ദ​ക്ഷി​ണേ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ചെ​ന്നൈ-​ബെം​ഗ​ളൂ​രു-​ഹൈ​ദ​രാ​ബാ​ദ് അ​തി​വേ​ഗ ത്രി​കോ​ണം ഈ ​മേ​ഖ​ല​യി​ലെ ഐ.​ടി, വ്യ​വ​സാ​യ ഹ​ബ്ബു​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന വ​ലി​യൊ​രു വി​ക​സ​ന​ക്കു​തി​പ്പാ​യി മാ​റും. പ​ക്ഷേ കേ​ര​ളം അ​പ്പോ​ഴും പ​ടി​ക്ക്​ പു​റ​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetIndia NewsKerala NewsUnion Budget 2026
News Summary - union budget and kerala
Next Story