കേരളത്തിലെ ഒമ്പത് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍
text_fields1. ആര്. ഇളങ്കോ 2. വൈഭവ് സക്സേന 3.ഡി. ശില്പ 4. എം.കെ. സുല്‍ഫിക്കര്‍ 5. പി. രാജ്കുമാര് 6. കെ.ജെ. ദിനിൽ 7. കെ.ആര്. ബിജു 8. പി. ഹരിലാല്‍ 9. കെ. സാജന്
തിരുവനന്തപുരം: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് കേരളത്തില്‍ നിന്ന് ഒമ്പതുപേര്‍ അര്‍ഹരായി.എസ്.പിമാരായ ആര്. ഇളങ്കോ, വൈഭവ് സക്സേന, ഡി. ശില്പ, അഡീഷനൽ എസ്.പി എം.കെ. സുല്‍ഫിക്കര്‍, ഡിവൈ.എസ്.പിമാരായ പി. രാജ്കുമാര്, കെ.ജെ. ദിനില്‍, ഇന്‍സ്പെക്ടര്‍മാരായ കെ.ആര്. ബിജു, പി. ഹരിലാല്‍, സബ് ഇന്‍സ്പെക്ടര്‍ കെ. സാജന് എന്നിവര്‍ക്കാണ് മെഡല്‍.
സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചില്‍ ടെക്നിക്കല്‍ ഇന്റലിജന്‍സ് വിഭാഗം എസ്.പിയാണ് ആർ. ഇളങ്കോ. കൊല്ലം റൂറല്‍, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ജില്ല െപാലീസ് മേധാവിയായിരുന്നു.വൈഭവ് സക്സേന കാസർകോട് ജില്ല പൊലീസ് മേധാവിയാണ്. പൊലീസ് ആസ്ഥാനത്ത് എ.എ.ഐ.ജിയായും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. ഡി. ശില്പ തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവിയാണ്. കോട്ടയം ജില്ല പൊലീസ് മേധാവി, വനിതാ ബറ്റാലിയന് കമാൻഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
എം.കെ. സുല്‍ഫിക്കര്‍ തിരുവനന്തപുരം റൂറല്‍ അഡീഷനല്‍ എസ്.പിയാണ്.നെടുമങ്ങാട്, പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പിയായിരുന്നു. ഇപ്പോൾ സിറ്റി അസിസ്റ്റന്റ് കമീഷണറായ പി.രാജ്കുമാര് ശാസ്താംകോട്ട ഡിവൈ.എസ്.പിയായും വിജിലന്‍സ്, സ്പെഷല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഇന്‍സ്പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.
സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന് വിഭാഗം അസി. കമീഷണറായ ജെ.കെ. ദിനില്‍ തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഡി.സി.ആര്.ബി അസി. കമീഷണര്‍, ഫോര്‍ട്ട് അസി. കമീഷണര്‍, നെടുമങ്ങാട് ഡിവൈ.എസ്.പി എന്നീ നിലകളിൽ പ്രവർത്തിച്ചു.ഇന്‍സ്പെക്ടർ കെ.ആര്. ബിജു ചവറ സ്റ്റേഷനിലും പി. ഹരിലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്റ്റേഷനിലും സബ് ഇന്‍സ്പെക്ടർ കെ. സാജന് തിരുവനന്തപുരം റൂറൽ ജില്ല ക്രൈംബ്രാഞ്ചിലുമാണ് ജോലി ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.