സർവകലാശാലകളിൽ ഏകീകൃത കലണ്ടർ വേണം
text_fieldsകൊച്ചി: സംസ്ഥാനത്തെ സർവകലാശാലകള്‍ക്ക് ഏകീകൃത അക്കാദമിക് കലണ്ടര്‍ കൊണ്ടുവരു ന്ന പദ്ധതിക്ക് മൂന്നുമാസത്തിനകം രൂപം നൽകണമെന്ന് ഹൈേകാടതി. ഇതിന് ഉന്നത വിദ്യാഭ ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍വകലാശാലകളുടെ യോഗം വിളിക്കണമെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുമായി കൂടിയാലോചിച്ചശേഷം മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. എല്ലാ സർവകലാശാലകളും ഇത് പാലിക്കുമെന്ന് ഉറപ്പാക്കുന്ന മാനദണ്ഡങ്ങള്‍ പദ്ധതിയിലുണ്ടാകണം. സര്‍വകലാശാലകളില്‍ പരീക്ഷയും ഫലപ്രഖ്യാപനവും വൈകുന്ന പശ്ചാത്തലത്തിൽ നിയമവിദ്യാര്‍ഥികളായ കടവന്ത്ര സ്വദേശി മീരാ രമേശ്, തിരുവനന്തപുരം സ്വദേശി ആര്‍ഷ സതീശന് എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് ഉത്തരവ്.
എല്ലാ സര്‍വകലാശാലകളെയും കക്ഷിചേര്‍ത്ത കോടതി അവരിൽനിന്ന് പരീക്ഷ നടത്തിപ്പിെൻറയും ഫലപ്രഖ്യാപനത്തിെൻറയും വിശദാംശങ്ങൾ തേടിയിരുന്നു. സപ്ലിമെൻററി പരീക്ഷ നടത്തിപ്പിലും ഫലപ്രസിദ്ധീകരണത്തിലും കാലതാമസമുണ്ടെന്നും സർവകലാശാലകള്‍ രൂപവത്കരിച്ച നിയമത്തിെൻറ അടിസ്ഥാനത്തില്‍ ഓരോ സര്‍വകലാശാലക്കും വ്യത്യസ്ത അക്കാദമിക് കലണ്ടറും അവധിയുമാണുള്ളതെന്നും സർവകലാശാലകൾ സമർപ്പിച്ച വിശദീകരണത്തിൽനിന്ന് കോടതിക്ക് ബോധ്യമായി. തുടർന്ന് ചാൻസലർകൂടിയായ ഗവര്‍ണറെയും കേസില്‍ കക്ഷിചേര്‍ത്തു. പരീക്ഷ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനും ഏകീകൃത സമയക്രമം കൊണ്ടുവരുന്നതിന് നിയമപരമായ പ്രായോഗിക തടസ്സമുണ്ടെന്നാണ് ചാൻസലർ അറിയിച്ചത്.
സർവകലാശാല രൂപവത്കരണ നിയമത്തിെൻറ സ്വഭാവമാണ് ഇതിന് കാരണം. ചില പരീക്ഷകള്‍ യു.ജി.സി, എ.സി.പി, എൻ.സി.എ തുടങ്ങിയവയുടെ വ്യവസ്ഥകള്‍ പ്രകാരമാണ് നടത്തേണ്ടത്. അതിനാല്‍, അക്കാദമിക് വര്‍ഷവും വ്യത്യസ്തമാണ്. ലോകത്തെ പ്രസിദ്ധമായ സർവകലാശാലകളുടെ പ്രവര്‍ത്തനരീതിയും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.കോഴ്സുകളുടെ സ്വഭാവമനുസരിച്ച് ഏകീകൃത സമയക്രമം കൊണ്ടുവരണം. പരീക്ഷ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനും കൃത്യമായ സമയം തീരുമാനിക്കുന്നത്് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തും- കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.