കെ.സി. ഉമേഷ് ബാബുവിന്‍റെ വീടിന് നേരെ ആക്രമണം
text_fieldsകണ്ണൂർ: കവി കെ.സി. ഉമേഷ്ബാബുവിെൻറ വീടിനു നേരെ ബൈക്കിലെത്തിയ രണ്ടംഗസംഘം ട്യൂബ്ലൈറ്റ് എറിഞ്ഞു. ഞായറാഴ്ച രാവിലെ ആറേമുക്കാലോടെ കണ്ണൂർ നഗരത്തിനു സമീപം പാറക്കണ്ടിയിലെ വീടായ ‘കൽനില’ക്കുനേരെയായിരുന്നു ആക്രമണം. ചുവരിലിടിച്ച് ട്യൂബ്്ലൈറ്റ് കഷണങ്ങൾ മുറ്റത്തും പോർച്ചിനു സമീപവും തെറിച്ചുവീണു.
വീടിെൻറ സിറ്റൗട്ടിനോട് ചേർന്ന ജനലിനെ ലക്ഷ്യമാക്കിയാണ് അക്രമികൾ ട്യൂബ് എറിഞ്ഞതെന്ന് കരുതുന്നു. ഇൗ സമയത്ത് ഉമേഷ് ബാബുവും മകളും സോഫയിലിരിക്കുകയായിരുന്നു. ജനൽചില്ല് തകർന്നിരുന്നുവെങ്കിൽ പരിക്കേൽക്കുമായിരുന്നുവെന്നും അക്രമികൾ ആരാണെന്ന് അറിയില്ലെന്നും ഉമേഷ് ബാബു പറഞ്ഞു. കണ്ണൂർ ടൗൺ എസ്.െഎയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
സി.പി.എം അംഗവും 19 വർഷത്തോളം പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ല സെക്രട്ടറിയുമായിരുന്നു കെ.സി. ഉമേഷ് ബാബു. പാർട്ടിയുടെ നയവ്യതിയാനങ്ങൾ കവിതകളിൽ പ്രതിഫലിച്ചതോടെ 2007ൽ പാർട്ടി പുറത്താക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് എസ്.എഫ്.െഎയിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ഉമേഷ് ബാബു സി.പി.എമ്മിെൻറ സാംസ്കാരികവേദികളിലെ നിറസാന്നിധ്യവും സ്ഥിരം പ്രസംഗകനുമായിരുന്നു. അദ്ദേഹത്തെ പാർട്ടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. ടി.പി വധക്കേസ് അന്വേഷണസംഘത്തോട് കൊടിസുനിയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. തനിക്കെതിെര അഞ്ചുതവണ വധശ്രമം നടന്നിരുന്നുവെന്ന് പിന്നീട് ഉമേഷ് ബാബു തന്നെ വെളിപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.