നോട്ട് പിന്‍വലിക്കല്‍: യു.ഡി.എഫ്. ജനങ്ങളോട് തെറ്റ് ഏറ്റുപറയണം -വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: നോട്ട് പിന്‍വലിക്കൽ വിഷയത്തിൽ ബി.ജെ.പി. ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തിലൂടെ തെളിഞ്ഞതായി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ. പറ്റിയ തെറ്റ് തിരിച്ചറിഞ്ഞിരിക്കുന്ന യു.ഡി.എഫ്. ജനങ്ങളോട് മാപ്പുപറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്‍്റെ തീരുമാനത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കുതിനുവരെ എല്‍.ഡി.എഫ്. സര്‍ക്കാരിനൊപ്പം ചേര്‍ന്ന് യു.ഡി.എഫ്. നിന്നു. നോട്ട് പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിനൊപ്പമാണ് ജനവികാരമെന്നും ജനങ്ങള്‍ കേന്ദ്ര നയത്തെ അംഗീകരിക്കുന്നു എന്നും തിരിച്ചറിഞ്ഞാണ് യു.ഡി.എഫ്. തങ്ങളുടെ നിലപാട് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമാണെന്നു കണ്ടതും യു.ഡി.എഫിന്‍്റെ നിലപാടുമാറ്റത്തിനു കാരണമായിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ പദ്ധതിയില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്തിയത് ജനവികാരത്തിന് എതിരായിരുന്നു എന്ന് സി.പി.എമ്മിന്‍റെ ബംഗാള്‍ ഘടകം വിലയിരുത്തിയിരുന്നു. പക്ഷേ അത് അംഗീകരിക്കാന്‍ കേരള ഘടകം തയാറായില്ല. വരുംദിവസങ്ങളില്‍ ബി.ജെ.പിയുടെ നടപടികളെ കേരളത്തിലെ സി.പി.എമ്മിനും അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് പിന്‍വലിക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍തന്നെ സംസ്ഥാനത്ത് പ്രത്യേക ഭീതിപരത്താന്‍ എല്‍.ഡി.എഫ്. സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും ശ്രമിച്ചുവരികയായിരുന്നു. ഇതിന് യു.ഡി.എഫിന്‍്റെ പിന്തുണയും ലഭിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും പെന്‍ഷന്‍ നല്‍കുന്നതിനും മുന്‍കൂര്‍ സ്വീകരിക്കേണ്ട ഒരു നടപടിയും കേരളം ശരിയാംവിധത്തില്‍ നടത്തിയിട്ടില്ലെന്ന് ബി.ജെ.പി. നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. ഈ വാദത്തെ ധനമന്ത്രി തോമസ് ഐസക്ക് ശക്തമായി എതിര്‍ത്തു. പക്ഷേ കഴിഞ്ഞ മൂന്നു ദിവസമായി ട്രഷറികള്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നാണ് ചെന്നിത്തലയുടെ പ്രതികരണത്തില്‍നിന്ന വ്യക്തമാവുന്നത്. ഇക്കാര്യം ചെന്നിത്തല അംഗീകരിക്കുകയും ചെയ്യുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള ദിനത്തിനു മുന്നോടിയായി ആന്ധ്ര, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ശമ്പളം നല്‍കുന്നതിന് ആവശ്യമായ പുതിയ കറന്‍സി ഉണ്ടാകില്ലെന്നു കണ്ട് ഈ സംസ്ഥാനങ്ങള്‍ നവംബര്‍ 15 മുതല്‍തന്നെ നടപടി തുടങ്ങിയിരുന്നു. പക്ഷേ നവംബര്‍ 30നു മാത്രമാണ് ശമ്പളം നല്‍കാന്‍ ആവശ്യമായ തുക വേണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടുന്നത്. ഒരു ദിവസത്തിനുള്ളില്‍ ഇത്രയും തുക ലഭ്യമാക്കാനാകില്ലെന്ന് അറിയാമായിരുന്നിട്ടും പ്രത്യേക സാഹചര്യം സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരിനേയും റിസര്‍വ് ബാങ്കിനേയും പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണ് തോമസ് ഐസക്കിന്‍റെ നേതൃത്വത്തില്‍ നടതെന്ന് തെളിഞ്ഞു. വൈകിയാണെങ്കിലും കാര്യങ്ങള്‍ മനസിലാക്കിയ യു.ഡി.എഫ്. തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് ക്ഷമചോദിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.