'സ്പോൺസർ ഉണ്ടോ പൂക്കി ഒരു വിമാനം എടുക്കാൻ?'; വി.ഡി. സതീശനെതിരെ പരിഹാസവുമായി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: മലപ്പുറത്തെ മലവെള്ളപ്പാച്ചിൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ബംഗളൂരുവിൽനിന്ന് പ്രത്യേക ചാർട്ടേഡ് വിമാനം ഉപയോഗിച്ച സംഭവത്തിൽ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്തുണ്ടായിരുന്ന ഹെലികോപ്റ്റർ കരാർ പുതുക്കാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രി നടത്തിയ വിമാനയാത്ര പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് വി. ശിവൻകുട്ടിയുടെ പ്രതികരണം. "സ്പോൺസർ ഉണ്ടോ പൂക്കി ഒരു വിമാനം എടുക്കാൻ?" എന്ന ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ബെംഗളൂരുവിൽനിന്ന് വാടകയ്ക്കെടുത്ത ചാർട്ടേഡ് വിമാനയാത്രയുടെ ഭീമമായ ചെലവിനെക്കുറിച്ചോ ഇത് ആര് വഹിച്ചുവെന്നതിനെക്കുറിച്ചോ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. യാത്രയ്ക്ക് ഖജനാവിൽ നിന്ന് പണമൊന്നും ചെലവഴിച്ചിട്ടില്ലെന്ന് സൂചനയുണ്ടെങ്കിലും സ്പോൺസർ ആരാണെന്ന വിവരങ്ങൾ പരസ്യപ്പെടുത്താത്തതിനെതിരെ സി.പി.ഐ.എമ്മും പോഷക സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുൻ മന്ത്രിയുടെ ട്രോൾ അടങ്ങിയ പ്രതികരണം വാർത്തകളിൽ ഇടംപിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

