പീഡനക്കേസ്: കൗൺസിലറുമായി മന്ത്രി ജലീലിെൻറ ബന്ധത്തിന് കൂടുതൽ തെളിവുകൾ
text_fieldsമലപ്പുറം: വളാഞ്ചേരി പീഡനക്കേസിലെ പ്രതിയും നഗരസഭ കൗൺസിലറുമായ ഷംസുദ്ദീനുമായി മ ന്ത്രി കെ.ടി. ജലീലിന് അടുത്ത സൗഹൃദമുണ്ടായിരുന്നെന്നതിന് കൂടുതൽ തെളിവുകൾ. എം.എൽ. എ ബോർഡ് വെച്ച് കെ.ടി. ജലീൽ ഉപയോഗിച്ചിരുന്ന kL-55-J-1 എന്ന നമ്പറിലുള്ള ഇന്നോവ കാർ ഷംസുദ് ദീേൻറതാണ്.
സംസ്ഥാനത്തും ഗൾഫിലും ജലീൽ നടത്തിയ യാത്രകളിൽ ഇയാളുടെ സാന്നിധ്യ മുണ്ടായിരുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇവർ തമ്മിൽ അടുത്ത ബന്ധമുണ്ടെന് ന് വെളിപ്പെടുത്തിയത് പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരി തന്നെയാണ്. ഇതിന് പിറകെ മന്ത്രി ജലീൽ ഷംസുദ്ദീനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വി.ടി. ബൽറാം എം.എൽ.എ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.
എം.എൽ.എമാരുടെ ഒഫീഷ്യൽ ടൂറിനിടയിലെത്തി ഫോട്ടോ എടുത്ത് ഷംസുദ്ദീൻ എഫ്.ബി.യിൽ പോസ്റ്റ് ചെയ്ത ചിത്രമാണെന്നായിരുന്നു മന്ത്രി ഇതിന് മറുപടി നൽകിയത്. എന്നാൽ മഹാരാഷ്ട്ര, ഗോവ, തെലുങ്കാന നിയമസഭകളിൽ നിന്നുള്ള ഫോട്ടോകളിലെല്ലാം ജലീലിനൊപ്പം ഷംസുദ്ദീനുമുണ്ട്. ഇതിന് പിറകെയാണ് ഗൾഫിലെ ഫോട്ടോയും പുറത്തു വന്നത്.
പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ല - മന്ത്രി ജലീൽ
മലപ്പുറം: പീഡനക്കേസ് പ്രതിയായ വളാഞ്ചേരി നഗരസഭ കൗൺസിലർ ഷംസുദ്ദീനുമായുള്ള ബന്ധം ഉപയോഗിച്ച് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. മലപ്പുറത്ത് മഴക്കാല പൂർവശുചീകരണ യോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റം ചെയ്തത് മകനാണെങ്കിലും ശിക്ഷിക്കപ്പെടും. ഒരു ദാക്ഷിണ്യവും പൊലീസിെൻറയും സർക്കാരിെൻയും ഭാഗത്തുനിന്നുണ്ടാകില്ല. വി.ടി. ബൽറാം എം.എൽ.എ നടത്തുന്ന പ്രചാരണത്തിെൻറ സത്യാവസ്ഥ അറിയാൻ വളാഞ്ചേരിയിലെ പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചാൽ മതി. ആരോപണമുന്നയിച്ചവർ പരാതി നൽകിയ ശേഷം അവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയും ബൽറാമും സൈബർപോര്
മലപ്പുറം: പോക്സോ കേസിൽ കുടുങ്ങിയ വളാഞ്ചേരി നഗരസഭ കൗൺസിലർ ഷംസുദ്ദീെൻറ പേരിൽ ഫേസ്ബുക്കിൽ മന്ത്രി കെ.ടി. ജലീലും വി.ടി. ബൽറാം എം.എൽ.എയും തമ്മിൽ വാക്പോര്.
മന്ത്രിയോടൊപ്പം ഷംസുദ്ദീൻ നിൽക്കുന്ന ഫോട്ടോ ബൽറാം ഫേസ്ബുക്കിലിട്ടപ്പോൾ എം.എൽ.എമാരുടെ ടൂറിനിടയിലെത്തി സെൽഫിയെടുത്ത് പോസ്റ്റ് ചെയ്തതാണ് വലിയ കാര്യമായി അവതരിപ്പിച്ചിരിക്കുന്നതെന്ന മറുപടിയുമായി ജലീലുമെത്തി. കൊണ്ടും കൊടുത്തും ഇരുവരും പോസ്റ്റുകളിടുന്നതിനിടെ പരസ്പരം അധിക്ഷേപങ്ങളുമുയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.