Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമരം അടിച്ചമർത്താനാകില്ലെന്ന് വളർമതി; വീണ്ടും സമരപ്പന്തലിൽ എത്തി

text_fields
bookmark_border
https://www.madhyamam.com/tags/valarmati
cancel

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ തുടരുന്ന പ്രതിഷേധത്തിൽ പ​ങ്കെടുത്ത് വീണ്ടും വളർമതി. സമരത്തിന് നേതൃത്വം നൽകിയ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി കൂടിയായ എസ്. വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വളർമതിക്കു പകരം ഉദ്യോഗാർഥി എം. ജയകൃഷ്ണൻ നിരാഹാരം ആരംഭിക്കുകയും ചെയ്തു.

ഇന്ന് ഉച്ചയോ​​ടെയാണ് ആശുപത്രിയിൽ നിന്ന് വളർമതി സമരപ്പന്തലിൽ മടങ്ങിയെത്തിയത്. സമരം അടിച്ചമർത്താൻ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് വളർമതി പറഞ്ഞു. നിരാഹാര സമരം തുടരുകയാണെന്നും അവർ അറിയിച്ചു. സമരം അനാവശ്യമാണെന്ന സർക്കാർ വാദത്തോട്, അവർ ഭരണത്തിലെത്തിയപ്പോഴാണല്ലോ ഇത് അനാവശ്യ സമരമായത് എന്നായിരുന്നു പ്രതികരണം.

സർക്കാറിന് സാമ്പത്തിക ബാധ്യതയില്ലാത്ത, ആവശ്യപ്പെട്ട കാര്യം പോലും ചെയ്ത് തരുന്നില്ല. ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്ന സർക്കാർ നിലപാടിനോട് കടുത്ത പ്രതിഷേധം തന്നെ തുടരും. ആരോ​ഗ്യാവസ്ഥ മോശമായ തന്നെയാണ് ബലപ്രയോ​ഗിച്ച് പൊലീസ് കൊണ്ടുപോയത്.

ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം രാവിലെ ഏഴര വരെയും ഒരു ചികിത്സയും അനുവദിച്ചില്ല. രക്തവും ബി.പിയും പോലും പരിശോധിച്ചില്ലെന്നും തന്നെ സമരകേന്ദ്രത്തിൽ നിന്ന് മാറ്റാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നതെന്നും വളർമതി പറഞ്ഞു.

അതേസമയം, സമരത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ, യുവമോർച്ച സംഘടനകൾക്ക് പിന്നാലെ എ.ഐ.വൈ.എഫും രംഗത്തെത്തി.

നിരാഹാരം 17 ദിവസം പിന്നിട്ടതോടെ വളർമതിയുടെ ആരോഗ്യനില മോശമായിരുന്നു. ഡോക്ടറെത്തി പരിശോധിച്ചശേഷമാണ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടാംതവണയാണ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ തവണ ആശുപത്രിയിൽനിന്നു മടങ്ങിയെത്തി നിരാഹാരം പുനരാരംഭിച്ച പോലെയാണ് ഇത്തവണയും മടങ്ങിയെത്തിയത്. സ്കൂളുകളിലെ വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആക്കി കുറക്കണമെന്നതടക്കം ആവശ്യങ്ങളുയർത്തി അസോസിയേഷൻ നടത്തുന്ന സമരം 129 ദിവസം പിന്നിട്ടു.

സെക്രട്ടേറിയറ്റിനു മുന്നിലെ എൽ.പി.എസ്.ടി സമര പന്തലിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചും സമരപ്പന്തൽ പുനഃസ്ഥാപിച്ചു സമരം തുടരുന്ന ഉദ്യോഗാർഥികൾക്ക് അഭിവാദ്യമർപ്പിച്ചും ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രകടനം നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story