Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ പീഡനം:...

വാളയാർ പീഡനം: പെൺകുട്ടികളുടേത്​ ആത്മഹത്യയെന്ന്​ പൊലീസ്​ റിപ്പോർട്ട്​

text_fields
bookmark_border
വാളയാർ പീഡനം: പെൺകുട്ടികളുടേത്​ ആത്മഹത്യയെന്ന്​ പൊലീസ്​ റിപ്പോർട്ട്​
cancel

പാലക്കാട്: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരികളുടെ മരണം ആത്​മഹത്യയെന്ന്​ പൊലീസ്​ റിപ്പോർട്ട്​. പെൺകുട്ടികളുടേത്​ കൊലപാതകമെന്ന്​ തെളിയിക്കുന്ന  തെളിവുകളില്ലെന്ന്​ പൊലീസ്​ മനുഷ്യാവകാശ കമീഷന്​ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരികളെ കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിൽ ക​ണ്ടെത്തിയത്​. 
പെൺകുട്ടികളെ  ലൈംഗീകമായി പീഡിപ്പിച്ചതിനാണ് 17കാരനെ പാലക്കാട് നാർകോട്ടിക് ഡിവൈ.എസ്.പി എം.ജെ. സോജ​​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.   

പെൺകുട്ടികൾ ​ലൈംഗികബപീഡനത്തിന്​ ഇരയായിട്ടുള്ളതായി പോസ്​റ്റ്​ ​മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ബന്ധുവും അയൽവാസിയുമുൾപ്പെടെ  അഞ്ച് പേർ അറസ്റ്റിലാവുകയും ചെയ്​തിരുന്നു. 

എന്നാൽ, പെൺകുട്ടികളുടെ മരണം  കൊലപാതകമാണെന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ്​ പൊലീസ്​ റിപ്പോർട്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - Valayar rape case
Next Story