Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ പരിപാടിയിൽ...

ഗവർണറുടെ പരിപാടിയിൽ വന്ദേമാതരം ആലപിച്ചില്ല; ഒഴിവാക്കിയത് അ​വ​സാ​ന നി​മി​ഷം ലഭിച്ച നി​ർ​ദേ​ശത്തെ തുടർന്ന്

text_fields
bookmark_border
ഗവർണറുടെ പരിപാടിയിൽ വന്ദേമാതരം ആലപിച്ചില്ല; ഒഴിവാക്കിയത് അ​വ​സാ​ന നി​മി​ഷം ലഭിച്ച നി​ർ​ദേ​ശത്തെ തുടർന്ന്
cancel
camera_alt

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഥ​മ ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഉദ്ഘാടന ചടങ്ങിൽ ഗവർണർ ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ര്‍ലേ​ക്ക​ർ, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, ജെ. ചിഞ്ചു റാണി എന്നിവർ

കൊ​ല്ലം: ഗ​വ​ർ​ണ​ർ പ​​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ലെ​ല്ലാം ദേ​ശീ​യ​ഗീ​ത​മാ​യ ‘വ​ന്ദേ​മാ​ത​രം’ പാ​ട​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം വ​ന്ന​തി​ന്​ പി​ന്നാ​ലെ കൊ​ല്ല​ത്ത്​ ഗ​വ​ർ​ണ​ർ പ​​ങ്കെ​ടു​ത്ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തി​ൽ ‘വ​ന്ദേ​മാ​ത​രം’ ആ​ല​പി​ച്ചി​ല്ല.

ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ര്‍ലേ​ക്ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഥ​മ ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ദേ​ശീ​യ​ഗാ​നം മാ​ത്രം ആ​ല​പി​ക്കു​ന്ന രീ​തി തു​ട​ർ​ന്ന​ത്. ‘വ​ന്ദേ​മാ​ത​രം’ വേ​ദി​യി​ൽ ആ​ല​പി​ക്കാ​ൻ സം​ഘാ​ട​ക​ർ ഒ​രു​ക്കം ന​ട​ത്തി​യെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സി​ൽ​നി​ന്ന്​ ​ആ​ല​പി​ക്കേ​ണ്ട​തി​ല്ലെ​ന്ന​ നി​ർ​ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​പാ​ടി​യു​ടെ ഷെ​ഡ്യൂ​ൾ നേ​ര​ത്തേ ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ൽ ​‘ജ​ന​ഗ​ണ​മ​ന’ ആ​ലാ​പ​നം മാ​​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ ‘വ​ന്ദേ​മാ​ത​രം’ ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഗ​വ​ർ​ണ​ന്റു​ടെ ഓ​ഫി​സി​നോ​ട് അ​നു​മ​തി തേ​ടി.

ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ മു​മ്പ്​ പൊ​ലീ​സി​ൽ​നി​ന്ന് ‘വ​ന്ദേ​മാ​ത​രം’ ആ​ല​പി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശ​മു​ണ്ടാ​യി. ഇ​തി​നു​ള്ള ഒ​രു​ക്ക​വും ന​ട​ത്തി​യി​രു​ന്നു. പ​രി​പാ​ടി തു​ട​ങ്ങു​ന്ന​തി​ന് അ​ൽ​പം​മു​മ്പ്​ ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സി​ൽ​നി​ന്ന്​ മെ​യി​ൽ വ​ഴി വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​​ നി​ർ​ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national songVande MataramKerala Governor‏Rajendra Vishwanath Arlekar
News Summary - Vande Mataram not sung at Governor's event
Next Story