സോളാർകേസ്: സി.പി.എം-ബി.ജെ.പി ധാരണയുടെ ഭാഗം –പ്രതിപക്ഷ നേതാവ്
text_fieldsകൊച്ചി: കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിെല അവിശുദ്ധ ബന്ധത്തിെൻറ ഭാഗമായാണ് സോളാര്‍ കേസില്‍ ഇപ്പോള്‍ നടക്കുന്ന സി.ബി.ഐ അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് സോളാര്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
പൊലീസ് അന്വേഷിച്ച് തെളിവില്ലെന്ന് പറയുന്ന കേസുകള്‍ സാധാരണയായി സി.ബി.ഐ ഏറ്റെടുക്കാറില്ല. ഇപ്പോഴത്തെ അന്വേഷണം വെറും രാഷ്ട്രീയപ്രേരിതം മാത്രമല്ല കോണ്‍ഗ്രസ് നേതാക്കെള അപമാനിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലം കൂടിയാണ്.
തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍, അതിെനക്കാള്‍ വലിയൊരു തട്ടിപ്പുകേസിലെ പ്രതി മൊഴി നല്‍കിയിട്ടും പിണറായി വിജയനെതിരെ കേസെടുത്തിട്ടില്ല. രാജ്യാന്തര ബന്ധമുള്ള ഡോളര്‍ കടത്ത് കേസാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടത്. മുഖ്യമന്ത്രിക്കെതിരെ മൊഴിയുണ്ടായിട്ടും അന്വേഷിക്കാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
വിശ്വസനീയമായ ഒരു തെളിവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോളാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ അന്വേഷണങ്ങളും അവസാനിപ്പിച്ചത്. അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ള കേസുകളും പൊലീസിന് അന്വേഷിക്കാനാവാത്ത കേസുകളുമാണ് സാധാരണയായി സി.ബി.ഐ ഏറ്റെടുക്കുന്നത്.
പദ്ധതി പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും വല്ലാത്തൊരു അവസ്ഥയില്‍ നില്ക്കുന്ന സാഹചര്യത്തിലാണ് ജനകീയാസൂത്രണത്തിെൻറ രജത ജൂബിലി ആഘോഷിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം പദ്ധതി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്. പദ്ധതികളുടെ 40 ശതമാനം മാത്രമാണ് നടപ്പാക്കിയത്. പരിപാടി ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസിെൻറ തദ്ദേശ പ്രതിനിധികള്‍ തീരുമാനിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.