ഇന്ധന വിലവര്‍ധന: കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്നു -വി.ഡി സതീശൻ
text_fieldsപറവൂർ: ഇന്ധന വിലവര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പാചകവാതക, ഇന്ധന വിലവർധനക്കെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ധന വിലവര്‍ധന രൂക്ഷമായ വിലക്കയറ്റത്തിനാണ് വഴിതെളിക്കുന്നത്. അന്താരാഷ്്ട്ര വിപണിയില്‍ വന്‍ വിലവര്‍ധന ഉണ്ടായപ്പോഴാണ് വിലനിര്‍ണയം യു.പി.എ സര്‍ക്കാർ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. ആ നയമാണെങ്കില്‍ ഇപ്പോള്‍ എണ്ണവില കുറയുമായിരുന്നു.
സംസ്ഥാനങ്ങള്‍ നികുതി കുറക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പോലും കേന്ദ്രം ചിന്തിക്കുന്നില്ല. അവശ്യ സേവനങ്ങള്‍ക്ക് ഇന്ധന സബ്സിഡി നല്‍കണം. വണ്ടിപ്പെരിയാര്‍ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും സംസ്ഥാനത്ത് എസ്.എം.എ രോഗാവസ്ഥയുള്ള എല്ലാ കുട്ടികള്‍ക്കും മരുന്ന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.