മതേതരത്വത്തിെൻറ മാനദണ്ഡം എ.കെ.ജി സെൻററോ –സതീശൻ
text_fieldsതിരുവനന്തപുരം: ഒരു രാഷ്ട്രീയകക്ഷി മതേതര പാർട്ടിയാണോ അല്ലയോ എന്നതിെൻറ മാനദണ്ഡം അവർ എ.കെ.ജി സെൻററിലാണോ പുറത്താണോ എന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലായിരുന്നു സി.പി.എമ്മിനെതിരായി അദ്ദേഹത്തിെൻറ കടന്നാക്രമണം.
ഒരു രാഷ്ട്രീയ പാർട്ടി എ.കെ.ജി സെൻററിലാണ് ഇരിക്കുന്നതെങ്കിൽ മതേതരത്വത്തിെൻറ കാവലാൾ. അവിടെ നിന്നിറങ്ങി ഏതെങ്കിലും പാർട്ടിക്ക് പിന്തുണ കൊടുത്താൽ വർഗീയ കോമരങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് കെ.എം. മാണിയെന്നാണ് ആക്ഷേപിച്ചത്. അദ്ദേഹത്തിെൻറ വീട്ടിൽ നോെട്ടണ്ണുന്ന യന്ത്രമുണ്ടെന്ന് ആക്ഷേപിച്ചു. ആ കുടുംബത്തിലെ ഇളമുറത്തമ്പുരാനെ എ.കെ.ജി െസൻററിൽ ചുവന്ന പരവതാനി വിരിച്ച് മധുരം കൊടുത്തപ്പോൾ അഴിമതി മുക്തനായോ.
തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം വെൽെഫയർ പാർട്ടിയുമായി യോജിച്ച് വർഗീയ കോമരവുമായി സന്ധി ചെയ്തു. തെൻറ ആറാമത്തെ തെരഞ്ഞെടുപ്പാണിത്. ഇതിനുമുമ്പുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും വെൽെഫയർ പാർട്ടിയുണ്ടായ അന്നുമുതൽ തനിക്കെതിരായിരുന്നു. അവരുടെ മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയും തനിക്കെതിരായിരുന്നു. അഞ്ച് തെരഞ്ഞെടുപ്പുകളിലും അവർ എൽ.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണച്ചു. ഇതിനുമുമ്പ് എൽ.ഡി.എഫ്, സി.പി.എം നേതാക്കൾ പിന്തുണ തേടി വെൽഫെയർ പാർട്ടി ആസ്ഥാനത്തേക്ക് പോയിട്ടില്ലേയെന്നും സതീശൻ ചോദിച്ചു.
കോൺഗ്രസ്മുക്ത ഭാരതമെന്ന രാഷ്ട്രീയ അജണ്ട ബി.ജെ.പി കേരളത്തിലും നടപ്പാക്കാൻ നോക്കി. യു.ഡി.എഫ് ഒരുകാരണവശാലും അധികാരത്തിൽ വരരുതെന്നാണ് ബി.ജെ.പി തീരുമാനിച്ചത്. കെ. മുരളീധരൻ നേമത്ത് മത്സരിച്ചില്ലായിരുന്നെങ്കിൽ വി. ശിവൻകുട്ടി ഇൗ സഭയിൽ ഉണ്ടാകില്ലായിരുന്നു. കേരളത്തിെൻറ വളർച്ചക്കും ജനങ്ങളുടെ നന്മക്കും ഏത് നല്ല പരിപാടി കൊണ്ടുവന്നാലും പിന്തുണക്കും. പ്രതിപക്ഷമെന്ന നിലയിൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും വിമർശിക്കുകയും ശക്തമായി പറയേണ്ട സമയത്ത് അങ്ങനെ പറയുകയും ചെയ്യുമെന്നും സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.